സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍; പ്രതിഷേധം ശക്തമാക്കി മില്‍മ

പാലും പാലുല്‍പന്നങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്ന് നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് കരാര്‍.

News18 Malayalam | news18-malayalam
Updated: October 30, 2019, 11:14 PM IST
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍; പ്രതിഷേധം ശക്തമാക്കി മില്‍മ
മിൽമ
  • Share this:
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ മില്‍മ. കേന്ദ്ര സര്‍ക്കാര്‍ ഒപ്പിടാന്‍ പോകുന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ രാജ്യത്തെ 8 കോടിയില്‍ പരം ക്ഷീര കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കുമെന്നാണ് മില്‍മയുടെ ആരോപണം.

പാലും പാലുല്‍പന്നങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്ന് നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് കരാര്‍. കരാര്‍ നിലവില്‍ വന്നാല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ക്ഷീരമേഖല തകര്‍ന്നടിയും. സമരത്തിന്റെ ഭാഗമായി വിവിധ ക്ഷീര കര്‍ഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കട്ടപ്പനയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെമ്പാടുമുള്ള ക്ഷീര കര്‍ഷകരെ അണിനിരത്തി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെതിരെ മില്‍മയുടെ വിവിധ മേഖല യൂണിയനുകള്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. വിഷയത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ട്.. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്മാറും വരെ പ്രതിഷേധം തുടരാനാണ് മില്‍മയുടെ തീരുമാനം.

Also Read എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകൾ ഒരേ ദിവസം; തീയതി പ്രഖ്യാപിച്ചു

First published: October 30, 2019, 11:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading