കോഴിക്കോട്: മില്‍മ മലബാര്‍ മേഖല ക്ഷീരകര്‍ഷകരില്‍ നിന്നും നാളെ പാല് സംഭരിക്കില്ല. ഏപ്രില്‍ രണ്ട് മുതല്‍ പകുതി സംഭരണം മാത്രമേ ഉണ്ടാകൂ.
കൊവിഡ് സാഹചര്യത്തില്‍ വിപണനം പകുതിയായി കുറഞ്ഞതും തമിഴ് നാട് പാല് വാങ്ങില്ലെന്ന് അറിയിച്ചതുമാണ് തിരിച്ചടിയായതെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന് ചെയര്മാന് കെ.എസ് മണി അറിയിച്ചു.
ദിനം പ്രതി ആറ് ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ മലബാര്‍ യൂണിയന് സംഭരിക്കുന്നത്. എന്നാല്‍ മൂന്ന് ലക്ഷം ലിറ്ററിന്റെ വിപണനമേ നടക്കുന്നുള്ളൂ. തമിഴ്നാടുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പാല്വാങ്ങില്ലെന്ന് ഉറച്ച നിലപാടെടുത്തതോടെയാണ് മില്‍മക്ക് സംഭരണം നിര്‍ത്തിവെക്കേണ്ടി വന്നത്.
നേരത്തേ, ഇക്കഴിഞ്ഞ മാർച്ച് 24നും പാൽ സംഭരണം മിൽമ താത്കാലികമായി നിർത്തിവെച്ചിരുന്നു.
പ്രതിദിനം ശരാശരി ആറരലക്ഷം ലിറ്റർ പാലാണ് മിൽമ സംഭരിക്കുന്നത്. ഇതിൽ അഞ്ച് ലക്ഷം ലിറ്ററും വിൽപ്പന നടത്തുകയാണ് പതിവ്. ഒന്നര ലക്ഷം ലിറ്റർ പാൽ കൊണ്ട് ഉപോൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.