• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇനി പശുക്കളെ കറക്കുവാൻ വീട്ടിലെത്തും; സഞ്ചരിക്കുന്ന കറവയന്ത്രവുമായി Milma

ഇനി പശുക്കളെ കറക്കുവാൻ വീട്ടിലെത്തും; സഞ്ചരിക്കുന്ന കറവയന്ത്രവുമായി Milma

സഞ്ചരിക്കുന്ന കറവയന്ത്ര സംവിധാനം കര്‍ഷര്‍ക്ക് കൂടുതല്‍ ഉതകുന്ന രീതിയിലാക്കി എല്ലായിടങ്ങളിലും വ്യാപിപ്പിക്കുന്നതിനാണ് മില്‍മ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ തീരുമാനിച്ചരിക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.

  • Share this:
കൊച്ചി: ഇനി പശുക്കളെ കറക്കുന്നതിന് കറവ യന്ത്രങ്ങള്‍ (Milk machine ) വീടുകളില്‍ മില്‍മ (Milma) എത്തും. മില്‍മയുടെ എറണാകുളം മേഖലയിലെ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ടയിടങ്ങളില്‍ ബൈക്കില്‍ ഘടിപ്പിച്ച, വൈദ്യുതിയിലും പെട്രോളിലും ഒരുപോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന കറവയന്ത്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.

എട്ടു മിനിറ്റിനുള്ളില്‍ രണ്ടു പശുക്കളെ ഒരേസമയം കറവ നടത്താന്‍ കഴിയും. പ്രത്യേക പരിശീലനം ലഭിച്ചയാളുകളെ ഉപയോഗിച്ച് മറ്റു സ്ഥലങ്ങളില്‍കൂടി വ്യാപിപ്പിക്കുന്നതോടെ ക്ഷീര കര്‍ഷകര്‍ക്ക് കറവ നടത്തുന്നതില്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടും അമിത ചിലവും വലിയൊരളവുവരെ ലഘൂകരിക്കുവാന്‍ കഴിയും.

മില്‍മ എറണാകുളം മേഖലയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ദേശീയ ക്ഷീരവികസന ബോര്‍ഡ് ഈ പദ്ധതിയുടെ നടത്തിപ്പിനായി എറണാകുളം മേഖലയെ തെരെഞ്ഞെടുത്തത്. പദ്ധതിയുടെ ഔപചാരിക ഉല്‍ഘാടനം മില്‍മ എറണാകുളം മേഖലാ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ഫ്‌ളാഗ്ഓഫ് ചെയ്തു നിര്‍വഹിച്ചു.

പശുകറവക്കാരെയോ, ഇന്ധനമോ വൈദ്യുതിയോ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കറവ യന്ത്രങ്ങളെയോ ആശ്രയിച്ചാണ് ക്ഷീര കര്‍ഷകര്‍ രണ്ടുനേരവും പാല്‍ കറന്നെടുക്കുന്നത്. കറവക്കാരുടെ ലഭ്യതക്കുറവും, അമിത കൂലിയും, കറവയന്ത്രങ്ങളുടെ ഉയര്‍ന്നവിലയും, പ്രവത്തനച്ചിലവും കര്‍ഷര്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് ദേശീയ ക്ഷീരവികസന ബോര്‍ഡ് ഉപസ്ഥാപനമായ ഐ.ഡി.എം.സി യുടെ സഹായത്തോടെ നാലു വര്‍ഷം മുന്‍പ് സഞ്ചരിക്കുന്ന കറവയന്ത്രം വികസിപ്പിച്ചെടുത്ത് കേരളത്തിലെ വിവിധയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചുവന്നിരുന്നത്.

കോവിഡാനന്തര പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിനും ക്ഷീര കാര്‍ഷീകരംഗത്ത് കര്‍ഷകരെ പിടിച്ചുനിറുത്തുന്നതിനും സഹായിക്കുന്ന വിവിധങ്ങളായ കര്‍ഷക-ക്ഷേമ പരിപാടികളാണ് മില്‍മ എറണാകുളം മേഖല നടപ്പാക്കിവരുന്നതെന്ന് ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു.

Arrest | വീടുവെക്കാന്‍ കിട്ടിയ പണത്തിന്‍റെ പങ്ക് നല്‍കിയില്ല; മകളുടെ കാല്‍ അച്ഛന്‍ കട്ടിള കൊണ്ട് അടിച്ചൊടിച്ചു

കര്‍ഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഫെബ്രുവരി ഒന്നുമുതല്‍ ലിറ്ററിന് രണ്ടുരൂപ അധികം ഇന്‍സെന്റീവായി നല്‍കിയാണ് സംഘങ്ങളില്‍നിന്നും പാല്‍ സംഭരിച്ചുകൊണ്ടിരിക്കുന്നത്. സഞ്ചരിക്കുന്ന കറവയന്ത്ര സംവിധാനം കര്‍ഷര്‍ക്ക് കൂടുതല്‍ ഉതകുന്ന രീതിയിലാക്കി എല്ലായിടങ്ങളിലും വ്യാപിപ്പിക്കുന്നതിനാണ് മില്‍മ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ തീരുമാനിച്ചരിക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.
Published by:Jayashankar AV
First published: