നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KPSC Lalitha | ചികിത്സാ സഹായം കെപിഎസി ലളിതയുടെ അപേക്ഷ പ്രകാരം: മന്ത്രി വി അബ്‍ദുറഹ്മാന്‍

  KPSC Lalitha | ചികിത്സാ സഹായം കെപിഎസി ലളിതയുടെ അപേക്ഷ പ്രകാരം: മന്ത്രി വി അബ്‍ദുറഹ്മാന്‍

  കെ പി എസി ലളിതയുടെ അപേക്ഷ പ്രകാരമാണ് സര്‍ക്കാര്‍ അവര്‍ക്ക് സഹായം നല്‍കുന്നത് മന്ത്രി പറഞ്ഞു

  • Share this:
   തിരുവനന്തപുരം: നടി കെ പി എസി ലളിതക്ക്(KPAC Lalitha) സര്‍ക്കാന്‍ നല്‍കുന്ന ചികിത്സം നല്‍കുന്നത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി അബ്ദുറഹുമാന്‍(V Abdurahiman).

   കെ പി എസി ലളിതയുടെ അപേക്ഷ പ്രകാരമാണ് സര്‍ക്കാര്‍ അവര്‍ക്ക് സഹായം നല്‍കുന്നത് മന്ത്രി പറഞ്ഞു.അവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും സര്‍ക്കാര്‍ കലാകാരന്മാരെ കൈയൊഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

   കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

   കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ലളിത.

   K Radhakrishnan| 'കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും എന്റെ രീതി; ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവര്‍ പേടിച്ചാൽ മതി': ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

   ശബരിമല (Sabarimala) ദര്‍ശന വിവാദത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ (Devaswom Minister K Radhakrishnan). ദൈവത്തിന്റെ പണം കക്കുന്നവര്‍ പേടിച്ചാല്‍ മതിയെന്നും മോഷ്ടിക്കാത്തതിനാല്‍ ഒരു ദൈവത്തേയും പേടിയില്ലെന്നും മന്ത്രി പറഞ്ഞു. അമ്മയേ ബഹുമാനമുണ്ടെങ്കിലും ദിവസവും തൊഴാറില്ല. തീര്‍ത്ഥം കുടിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ തൊഴുതില്ലെന്നും തീര്‍ത്ഥം കുടിച്ചില്ലെന്നുമുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

   Also Read- Halal Jaggery | ഹലാൽ മുദ്രയുള്ള ശർക്കര ദേവസ്വം ബോർഡ് ശബരിമലയിൽ നിന്നും തിരിച്ചയക്കുന്നു

   മന്ത്രിയുടെ വാക്കുകള്‍ - ''സാധാരണ ഞാനെന്‍റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും നിങ്ങളാരെങ്കിലും നിങ്ങടെ അമ്മയെ തൊഴാറുണ്ടോ?. എന്നുവെച്ച് അമ്മയോട് ബഹുമാനമില്ലാതാകോ?. ഞാന്‍ ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്. ഞാനീ വെള്ളമൊന്നും കുടിക്കാറില്ല (തീര്‍ത്ഥജലം). ഞാനെന്‍റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാത്തതുണ്ട്. ഞാനൊരുപാട് കാര്യങ്ങള്‍ കഴിക്കാത്തതുണ്ട്. അതിപ്പോ വിശ്വാസത്തിന്‍റെ പേരില്‍ കഴിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തയാറാവില്ല അതാണ് അതിന്‍റെ വിഷയം. എനിക്കെന്‍റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല. നിങ്ങടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്ന് തെളിവുണ്ട്. ദൈവത്തെ കക്കുന്നവന്‍ മാത്രം പേടിച്ചാല്‍ മതി. ഒരു പൈസ പോലും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. എനിക്ക് പേടിയില്ല, ഞാന്‍ കക്കുന്നില്ല!.''

   Also Read- Anupama Baby Missing| അനുപമയുടെ കുഞ്ഞിനെ 5 ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണമെന്ന് CWC ഉത്തരവ്

   മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി (Minister of Devaswom) കൈ കൂപ്പാതിരുന്നതും തീർത്ഥം കുടിക്കാതിരുന്നതിനും എതിരെ സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. സിപിഎം നേതാവ് കൂടിയായ ദേവസ്വം പ്രസിഡന്റ് ആചാരം പാലിച്ചിട്ടുണ്ടെന്നും മന്ത്രി അങ്ങനെ ചെയ്തില്ല എന്നുമാണ് വിമർശകർ ചൂണ്ടികാട്ടിയത്. ഇതിന്റെ വീഡിയോ വലിയതോതിൽ ചർച്ചയാകുന്നതിനിടെയാണ് കെ രാധാകൃഷൻ വിശദീകരണവുമായി രംഗത്തെത്തിയത്.

   Also Read- Idukki Dam| ഇടുക്കി ചെറുതോണി ഡാം തുറന്നു; മുല്ലപ്പെരിയാറിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ ഉയർത്തി
   Published by:Jayashankar AV
   First published:
   )}