നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിക്ക് ക്വാറൻറീൻ വേണ്ടെന്ന് വീണ്ടും മെഡിക്കൽ ബോർഡ്; ടി എൻ പ്രതാപനും അനിൽ അക്കരയും ക്വാറൻ്റീനിൽ ഉപവസിക്കും

  മന്ത്രിക്ക് ക്വാറൻറീൻ വേണ്ടെന്ന് വീണ്ടും മെഡിക്കൽ ബോർഡ്; ടി എൻ പ്രതാപനും അനിൽ അക്കരയും ക്വാറൻ്റീനിൽ ഉപവസിക്കും

  Minister AC Moideen Quarantine Issue | ഗുരുവായൂരിലെത്തിയ പ്രവാസി സംഘത്തിലെ അഞ്ചു കോവിഡ് ബാധിതരുമായി മന്ത്രി എ സി മൊയ്തീന്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നതിന് തെളിവില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിശദീകരണം

  മന്ത്രി മൊയ്‌ദീൻ

  മന്ത്രി മൊയ്‌ദീൻ

  • Share this:
  തൃശ്ശൂർ: മന്ത്രി എ സി മൊയ്തീന് ക്വാറന്റീന്‍ വേണ്ടെന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ്. ഗുരുവായൂരിലെ പ്രവാസി സംഘത്തില്‍ കോവിഡ് ബാധിച്ചവരുമായി മന്ത്രി സമ്പര്‍ക്കം പുലര്‍ത്തിയതായ ആരോപണം തെളിയിക്കാനായിട്ടില്ല. മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ടി എന്‍ പ്രതാപന്‍ എം പി യും അനില്‍ അക്കര എംഎല്‍എയും ക്വാറന്റീനില്‍ ഉപവാസം ഇരിക്കും.

  ഗുരുവായൂരിലെത്തിയ പ്രവാസി സംഘത്തിലെ അഞ്ചു കോവിഡ് ബാധിതരുമായി മന്ത്രി എ സി മൊയ്തീന്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നതിന് തെളിവില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിശദീകരണം. അനില്‍ അക്കര തെളിവായി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ മന്ത്രി സംസാരിച്ചത് കോവിഡ് ബാധിതരുമായിട്ടല്ലെന്ന് വ്യക്തമായി. അതിനാല്‍ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ മതിയെന്നും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.

  വാളയാറില്‍ പോയ അനില്‍ അക്കര എംഎല്‍എയുമായി സമ്പര്‍ക്കം ഉണ്ടായതിനാല്‍ മന്ത്രിക്ക് ഈ മാസം 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന് എതിരെ ടി എന്‍ പ്രതാപന്‍ എം പിയും അനില്‍ അക്കര എം എല്‍ എയും ഇന്ന് ക്വാറന്റീനില്‍ ഉപവാസം ഇരിക്കും. മെഡിക്കല്‍ ബോര്‍ഡിന്റേത് ഇരട്ടത്താപ്പാണെന്ന് അനില്‍ അക്കര പ്രതികരിച്ചു.
  TRENDING:News18 Impact: അതിര്‍ത്തിക്കപ്പുറമിപ്പുറം നിന്ന വധൂവരന്മാര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം മാംഗല്യം [NEWS]ഇന്ത്യൻ വംശജയായ 10 വയസുകാരിക്ക് ട്രംപിന്റെ ആദരവ് [NEWS]കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് 'കഞ്ചാവാ'ക്കി നൽകി; കാശുപോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി; നാലുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു [NEWS]
  രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇല്ലെന്നും വിവാദം ഉണ്ടാക്കുന്നവര്‍ക്ക് അതാണ് താല്‍പര്യമെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.  മെഡിക്കല്‍ ബോര്‍ഡിന്റെ  തീരുമാനം അംഗീകരിക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു.
  Published by:Anuraj GR
  First published: