ആരെയും ഭയപ്പെടേണ്ട ഗതികേടില്ല; ബിന്ദു അമ്മിണി പറഞ്ഞത് തെറ്റായ കാര്യങ്ങളെന്ന് മന്ത്രി ബാലൻ

ഞാനോ എന്‍റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് എന്‍റെ ഓഫീസിനില്ല.

News18 Malayalam | news18
Updated: November 30, 2019, 7:43 PM IST
ആരെയും ഭയപ്പെടേണ്ട ഗതികേടില്ല; ബിന്ദു അമ്മിണി പറഞ്ഞത് തെറ്റായ കാര്യങ്ങളെന്ന് മന്ത്രി ബാലൻ
എ.കെ. ബാലൻ
  • News18
  • Last Updated: November 30, 2019, 7:43 PM IST
  • Share this:
തിരുവനന്തപുരം: തന്‍റെ ഓഫീസുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി നടത്തിയ പ്രസ്താവന തെറ്റാണെന്ന് മന്ത്രി എ.കെ ബാലൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ബിന്ദു അമ്മിണിക്കെതിരെ രംഗത്തെത്തിയത്. ബിന്ദു അമ്മിണി ഓഫീസില്‍ വന്ന ദിവസം താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി പറഞ്ഞു. ഓഫീസില്‍ അവർ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്നും എ.കെ ബാലൻ പറഞ്ഞു.

താനോ തന്‍റെ ഓഫീസോ ഒരു കാര്യവും മറച്ചു വെച്ചിട്ടില്ലെന്നും ഒരു ഒളിച്ചു കളിയും ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്നും ആരെയും ഭയപ്പെടേണ്ട ഗതികേട് തന്‍റെ ഓഫീസിനില്ലെന്നും എ.കെ ബാലൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

മന്ത്രി എകെ ബാലന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,"ബിന്ദു അമ്മിണി നടത്തിയ ഒരു പ്രസ്താവന കാണാനിടയായി. തികച്ചും തെറ്റായ കാര്യങ്ങളാണ് അവര്‍ പറഞ്ഞിട്ടുള്ളത്.

ബിന്ദു അമ്മിണി ഓഫീസില്‍ വന്ന ദിവസം ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അവര്‍ ഓഫീസില്‍ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്.

ബിന്ദു അമ്മിണി ഓഫീസിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പരാതിയുമായാണ് ഇവര്‍ എന്‍റെ ഓഫീസിലെത്തിയതെന്ന് പറഞ്ഞിരുന്നു. രണ്ട് പരാതികളാണ് അവര്‍ തന്നിട്ടുള്ളത്. പരാതിയുടെ ഉള്ളടക്കം എന്‍റെ ഓഫീസില്‍ നിന്നും നേരത്തെ പറഞ്ഞിരുന്നു. പരാതികള്‍ രണ്ടും അനന്തര നടപടികള്‍ക്കായി തൊട്ടടുത്ത ദിവസം തന്നെ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്രശ്നവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പരാതി തരും മുന്‍പ് തന്നെ നടപടി സ്വീകരിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടപടി ഉണ്ടാകും.

ഞാനോ എന്‍റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് എന്‍റെ ഓഫീസിനില്ല."
First published: November 30, 2019, 7:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading