"ആ പ്രചാരണം തെറ്റ്; 30 ലക്ഷമല്ല മതിലിനായി 50 ലക്ഷം വനിതകൾ"
"ആ പ്രചാരണം തെറ്റ്; 30 ലക്ഷമല്ല മതിലിനായി 50 ലക്ഷം വനിതകൾ"
Last Updated :
Share this:
തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി പുതുവത്സര ദിനത്തിൽ ഒരുങ്ങുന്ന വനിതാമതിലിൽ 50 ലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് മന്ത്രി എ കെ ബാലൻ. വനിത മതിലിനെതിരെയുള്ള പ്രചാരണം തെറ്റാണ്. 30 ലക്ഷമല്ല 50 ലക്ഷം വനിതകൾ വനിതാമതിലിൽ അണിനിരക്കുമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.
അതേസമയം, നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ സംഘടനകളുടെ സഹകരണത്തോടെ വനിതാമതിൽ തീർക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. കാസർകോഡ് നഗരം മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെ നീളുന്ന വനിതാമതിലിന് 620 കിലോമീറ്റർ ദൈർഘ്യമുണ്ടാകും.
വനിതാമതിലിനെതിരെ പ്രതിപക്ഷവും ചില സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ സാഹതര്യത്തിൽ ആയിരുന്നു ഏകദേശം 30 ലക്ഷത്തോളം സ്ത്രീകളെ വനിതാമതിലിനായി അണിനിരത്തുമെന്ന് സംഘാടകർ അറിയിച്ചത്. എന്നാൽ, ഇതാണ് മന്ത്രി എ.കെ. ബാലൻ തിരുത്തിയത്. 30 ലക്ഷമല്ല 50 ലക്ഷത്തോളെ സ്ത്രീകൾ വനിതാമതിലിനായി അണിനിരക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
നിശ്ചയിച്ച സ്ഥലങ്ങളിൽ പരിപാടിയിൽ പങ്കെടുക്കാൻ മൂന്നുമണിയോടെ സ്ത്രീകൾ എത്തും. 03.45ന് റിഹേഴ്സൽ ഉണ്ടാകും. തുടർന്ന്, നാലുമണിയോടെയാണ് നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി വനിതകൾ ഒരുക്കുന്ന മതിൽ ഉയരുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.