• HOME
 • »
 • NEWS
 • »
 • kerala
 • »
 • കോൺഗ്രസ് വിട്ടുവന്ന പി സി ചാക്കോയെ സ്വീകരിക്കവേ പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍

കോൺഗ്രസ് വിട്ടുവന്ന പി സി ചാക്കോയെ സ്വീകരിക്കവേ പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍

പൊട്ടിക്കരഞ്ഞ ശശീന്ദ്രനെ ആശ്വസിപ്പിക്കാന്‍ ചാക്കോ ഏറെ സമയമെടുത്തു.

ടൗൺഹാളിൽ പി സി ചാക്കോയെ ഔദ്യോഗികമായി എൻസിപിയിലേക്ക് സ്വീകരിക്കുന്ന വേളയിൽ മന്ത്രി എ കെ ശശീന്ദ്രൻ പൊട്ടിക്കരയുന്നു

ടൗൺഹാളിൽ പി സി ചാക്കോയെ ഔദ്യോഗികമായി എൻസിപിയിലേക്ക് സ്വീകരിക്കുന്ന വേളയിൽ മന്ത്രി എ കെ ശശീന്ദ്രൻ പൊട്ടിക്കരയുന്നു

 • Share this:
  കൊച്ചി: കോണ്‍ഗ്രസ് വിട്ടെത്തിയ പിസി ചാക്കോയെ എന്‍സിപിയേക്ക് സ്വീകരിക്കവെ പൊട്ടികരഞ്ഞ് മന്ത്രി എകെ ശശീന്ദ്രന്‍. കൊച്ചി ടൗൺഹാളില്‍ എന്‍സിപി സംസ്ഥാന കമ്മിറ്റി നല്‍കിയ ഔദ്യോഗിക സ്വീകരണ യോഗത്തിലാണ് സംഭവം. എ കെ ശശീന്ദ്രന്റെ തൊട്ടടുത്തായി പി സി ചാക്കോയും എന്‍സിപി ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ ടി പി പീതാംബരനും ഉണ്ടായിരുന്നു. പൊട്ടിക്കരഞ്ഞ ശശീന്ദ്രനെ ആശ്വസിപ്പിക്കാന്‍ ചാക്കോ ഏറെ സമയമെടുത്തു. ഒരുകാലത്ത് കോൺഗ്രസിൽ ഒന്നിച്ചു നിന്ന് പ്രവർത്തിച്ചതിന്റെ ഓർമയിലായിരുന്നു മന്ത്രിയും ചാക്കോയും.

  Also Read-[ 'കരുണാനിധി വരെ സ്റ്റാലിനെ വിശ്വസിച്ചിട്ടില്ല, എന്നിട്ടല്ലെ ജനങ്ങൾ’: DMK നേതാവിനെതിരെ രൂക്ഷ വിമർശനവുമായി എടപ്പാടി പളനിസ്വാമി

  പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചാക്കോ ഉയര്‍ത്തിയത്. കെപിസിസി എന്നത് കേരള പ്രദേശ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയായി മാറിയെന്നും അതില്‍ നിന്നും കോണ്‍ഗ്രസ് എന്ന പദം ഇല്ലാതായി മാറിയെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി. കണ്ണകീശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉള്‍കൊള്ളാന്‍ ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്നും കണ്ടറിയണമെന്നും ചാക്കോ പറഞ്ഞു. ചാക്കോ തിരിച്ചെത്തുന്ന യോഗത്തില്‍ എന്‍സിപി മുന്‍ നേതാവും മന്ത്രിയുമായിരുന്ന എസി ഷണ്‍മുഖദാസ് ഉണ്ടായിരുന്നുവെങ്കില്‍ ഏറെ സന്തോഷിച്ചേനെയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പരിപാടിക്ക് ശേഷം ഇത് വൈകാരികമായ നിമിഷമായിരുന്നുവെന്ന് എ കെ ശശീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

  Also Read- മദ്യം വാങ്ങാൻ നൽകിയ 500 രൂപ നോട്ട് കള്ളനോട്ടെന്ന് പറഞ്ഞ് വെട്ടി; നോട്ടുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ

  എ കെ ശശീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

  എന്റെ വ്യക്തി ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും ഏറെ വൈകാരികമായ നിമിഷത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. വിദ്യാർഥി യുവജന കാലം മുതലേ എന്റെ സഹപ്രവര്‍ത്തകനും സഹോദര തുല്യനുമായ പ്രിയപ്പെട്ട ശ്രീ പി സി ചാക്കോ എന്‍ സി പി യിലേക്ക് വന്നതിനു ശേഷമുള്ള ഒന്നിച്ചുള്ള ആദ്യത്തെ പൊതുപരിപാടിയാണ് ഇന്ന് കൊച്ചിയില്‍ നടന്നത്. രാഷ്ട്രീയത്തില്‍ സംശുദ്ധിയുടെ പ്രതീകമാണ് ശ്രീ പി സി ചാക്കോ, ഒരു ഘട്ടത്തില്‍ രാഷ്ട്രീയപരമായി രണ്ടു ചേരിയിലേക്ക് വഴി മാറിയെങ്കിലും അന്ന് തൊട്ട് ഇന്ന് വരെ വ്യക്തിപരമായ സൗഹൃദത്തിനും സ്‌നേഹത്തിനും അണുകിടപോലും കുറയാതെ കാത്തു സൂക്ഷിച്ചവരാണ് നമ്മള്‍ ഇരുവരും.

  Also Read- ഷോപ്പിങ് മോളിൽ ട്രയൽ റൂമിന് പുറത്ത് പഴ്സ് തൂക്കിയിട്ടു; തിരിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരു ലക്ഷം രൂപ

  എപ്പോള്‍ കണ്ടുമുട്ടിയാലും നിറഞ്ഞ സ്‌നേഹത്തോടും സൗഹാര്‍ദത്തോടും കൂടി വ്യക്തിപരവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ പരസ്പരം പങ്കുവെക്കുന്നവരാണ് ഞാനും പി സി ചാക്കോയും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങേയറ്റം ശ്രദ്ധയോടെയും സത്യസന്ധതയോടെയും നിറവേറ്റുന്ന രാഷ്ട്രീയ നേതാവ് കൂടിയായ ശ്രീ പി സി ചാക്കോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ്. എന്റെ സഹോദര തുല്യനും സഹപ്രവര്‍ത്തകനുമായ ശ്രീ പി സി ചാക്കോയുടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ് കേരളത്തില്‍ എന്നല്ല ഇന്ത്യയിലാകെ തന്നെയുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും കരുത്തും ഉത്തേജനവും നല്‍കും.
  Published by:Rajesh V
  First published: