• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബസ് ചാര്‍ജ്ജ് വര്‍ധന ഇപ്പോള്‍ പരിഗണനയിലില്ല; ആളുകളെ കുത്തിനിറച്ച് കൊണ്ടുപോയാല്‍ നടപടി: എ.കെ ശശീന്ദ്രന്‍

ബസ് ചാര്‍ജ്ജ് വര്‍ധന ഇപ്പോള്‍ പരിഗണനയിലില്ല; ആളുകളെ കുത്തിനിറച്ച് കൊണ്ടുപോയാല്‍ നടപടി: എ.കെ ശശീന്ദ്രന്‍

ലാഭ-നഷ്ടങ്ങള്‍ നോക്കേണ്ടൊരു സമയമല്ലയിത്. അതുകൊണ്ട് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ തല്‍ക്കാലം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി

ak saseendran

ak saseendran

  • Share this:
    കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്തെ നഷ്ടം നികത്താന്‍ ബസ്സ് ചാര്‍ജ്ജ് വര്‍ധന പരിഗണനയിലില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സീറ്റില്‍ ആളിരുന്ന് പോകുന്നതിന് തടസ്സമില്ല. പക്ഷേ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

    ലോക്ക്ഡൗണിലെ ഇളവിന് പിന്നാലെ ബസ് സര്‍വീസ് ആരംഭിച്ചപ്പോള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു. പിന്നീടിത് കുറയ്‌ക്കേണ്ടി വന്നു. അപ്പോഴത്തെ സാഹചര്യം ഇപ്പോഴില്ല. കെഎസ്ആര്‍ടിസി വലിയ നഷ്ടത്തിലാണ്. എട്ടോ പത്തോ യാത്രക്കാരെയും കൊണ്ട് ബസ് സര്‍വീസ് നടത്തേണ്ട അവസ്ഥയുണ്ട്. ലാഭ-നഷ്ടങ്ങള്‍ നോക്കേണ്ടൊരു സമയമല്ലയിത്. അതുകൊണ്ട് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ തല്‍ക്കാലം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
    TRENDING:Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്‍; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
    രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് ചാര്‍ജ്ജ് വര്‍ധന പരിഗണിക്കും. രാമചന്ദ്രന്‍ കമ്മീഷന്‍ ബസ് വ്യവസയാത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് റിപ്പോര്‍ട്ട് തരിക. അത് വരുന്ന മുറയ്ക്കാവും മറ്റ് തീരുമാനങ്ങള്‍. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം ആളുകളുടെ വെഹിക്കിള്‍ ലൈസന്‍സ് വിതരണം ചെയ്യാനായിട്ടില്ലെന്നും പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


    Published by:user_49
    First published: