അവിനാശി അപകടത്തിന്റെ ഉത്തരവാദി ലോറി ഡ്രൈവര്‍ മാത്രം: AK ശശീന്ദ്രന്
ടയര്‍ പൊട്ടിയില്ല, കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് ഗതാഗത മന്ത്രി

എ.കെ ശശീന്ദ്രൻ
- News18 Malayalam
- Last Updated: February 22, 2020, 5:04 PM IST
കോഴിക്കോട്: 19 പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഉത്തരവാദി കണ്ടെയ്നര്‍ ലോറി ഓടിച്ച ഡ്രൈവര്‍ മാത്രമാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. ടയര്‍ പൊട്ടിയില്ല, കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ടാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം. ഒരു ഡ്രൈവര്‍ മാത്രമാണ് അപകട സമയത്ത് കണ്ടെയ്നര്‍ ലോറിയിലുണ്ടായതെന്നും ശശീന്ദ്രന് പറഞ്ഞു.
തമിഴ്നാടിന്റെ അന്വേഷണത്തിലും അപകട സമയത്തെ രക്ഷാപ്രവര്‍ത്തനത്തിലും തൃപ്തിയുണ്ട്. കണ്ടെയ്നര്‍ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യം പരിഗണനയിലുണ്ട്. നിയമലംഘനം തുടരുന്ന ലോറികളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. റോഡ് സേഫ്റ്റി അതോറിറ്റിയുടെ അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 25ന് തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. Also read: കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
രാത്രികാലത്ത് കണ്ടെയ്നര്‍ ഉള്‍പ്പടെയുള്ള ലോറികളുടെ നിയമലംഘനം തടയുന്ന കാര്യത്തെക്കുറിച്ചാണ് റോഡ് സേഫ്റ്റി അതോറിറ്റി യോഗം ചര്‍ച്ച ചെയ്യുക. അതുപോലെത്തന്നെ സ്വകാര്യ ബസ്സുകളും ലക്ഷ്വറി ബസ്സുകളും നടത്തുന്ന നിയമലംഘനും യാത്രാ സുരക്ഷയും ചര്‍ച്ചയാകും. അന്തര്‍സംസ്ഥാന ലോറികളില്‍ രണ്ട് ഡ്രൈവര്‍മാരെ ഉറപ്പാക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ മരണത്തിലേക്കാണ് യാത്ര തിരിക്കുന്നതെന്ന കാര്യം മറക്കരുതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെ സ്വകാര്യ ലോറികളും ബസ്സുകളും രാത്രിയില്‍ നിയമംലംഘിക്കുന്നെന്ന ന്യൂസ് 18 വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഈ റൂട്ടില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
തമിഴ്നാടിന്റെ അന്വേഷണത്തിലും അപകട സമയത്തെ രക്ഷാപ്രവര്‍ത്തനത്തിലും തൃപ്തിയുണ്ട്. കണ്ടെയ്നര്‍ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യം പരിഗണനയിലുണ്ട്. നിയമലംഘനം തുടരുന്ന ലോറികളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. റോഡ് സേഫ്റ്റി അതോറിറ്റിയുടെ അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 25ന് തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.