നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോഴിക്കോട് കരുവട്ടൂരിൽ അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു

    കോഴിക്കോട് കരുവട്ടൂരിൽ അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു

    അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു.

    എ.കെ. ശശീന്ദ്രൻ

    എ.കെ. ശശീന്ദ്രൻ

    • Share this:
      കുരുവട്ടൂര്‍ പോലൂരില്‍ കോളൂര്‍ ക്ഷേത്രത്തിന്റെ സമീപത്ത് അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. വീടിനുള്ളില്‍ നിന്നും ഇടക്കിടെ മുഴക്കം അനുഭവപ്പെടുന്നത് പ്രദേശത്ത് ഭീതി പരത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

      ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. റവന്യൂ, ദുരന്ത നിവാരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശത്തെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി ഉന്നത സംഘത്തെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ.ജി ശങ്കര്‍ സംഘത്തെ നയിക്കും. നാളെ ഉച്ചയോടു കൂടി സ്ഥലം പരിശോധിച്ച് റെസിസ്റ്റിവിറ്റി പഠനം പോലുള്ളവ ആവശ്യമുണ്ടോ എന്നും സംഘം വിലയിരുത്തും.

      കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത, സ്ഥിരംസമിതി ചെയര്‍മാന്‍ യു.പി.സോമനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജയപ്രകാശന്‍, വാര്‍ഡ് മെമ്പര്‍ സുര്‍ജിത്ത് എം.കെ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

      അജ്ഞാത ശബ്ദം - വിശദപഠനത്തിന് അന്വേഷണസംഘത്തെ നിയോഗിച്ചു

      കുരുവട്ടൂര്‍ പോലൂരില്‍ വീട്ടില്‍നിന്നും വലിയ മുഴക്കത്തോടു കൂടിയ അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു. വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് റവന്യു മന്ത്രി സംഘത്തെ നിയമിക്കുന്നതിന് ഉത്തരവിട്ടത്.

      സംഘത്തിന്റെ പരിശോധനക്കു ശേഷം റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഹസാര്‍ഡ് & റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി.എസ്, ഹസാര്‍ഡ് അനലിസ്റ്റ്, ജിയോളജിയിലെ അജിന്‍ ആര്‍.എസ് എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍.

      പ്രേതമോ പിശാചോ? വീടിനുള്ളിൽ നിന്ന് ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ; രണ്ടാഴ്ചയായി ഉറക്കമില്ലാതെ ഒരു കുടുംബം

      കോഴിക്കോട്: മണിച്ചിത്രത്താഴ് സിനിമ ഓർമ്മയില്ലേ? കാഴ്ചക്കാരെ ഭയപ്പെടുത്തുംവിധമുള്ള ശബ്ദങ്ങളും അനുഭവങ്ങളുമായിരുന്നു മാടമ്പിള്ളി എന്ന തറവാട് വീട് നിറയെ. പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്താൻ അതിലെ ചില രംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, അത്തരമൊരു അനുഭവം കാരണം രണ്ടാഴ്ചയായി ഉറക്കം പോലും നഷ്ടമായിരിക്കുകയാണ് ഒരു കുടുംബത്തിന്. കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തു താമസിക്കുന്ന കോണോട്ട് തെക്കെമാരത്ത് ബിജുവും കുടുംബവുമാണ് വീടിനുള്ളില്‍ നിന്നു ഭയപ്പെടുത്തുന്ന ശബ്ദങ്ങൾക്കും അനുഭവങ്ങൾക്കുമിടയിൽ തീ തിന്ന് ജീവിക്കുന്നത്.

      പല തരം ശബ്ദങ്ങളാണ് വീടിനുള്ളിൽ നിന്ന് കേൾക്കുന്നതെന്ന് ബിജു പറയുന്നു. ചിലപ്പോൾ ആരോ നടക്കുന്നത് പോലെ. മുകൾ നിലയിൽ നിന്നും തറയ്ക്കടിയിൽ നിന്നുമൊക്കെ ശബ്ദം കേൾക്കാം. വെള്ളം കുത്തിയൊലിക്കുന്ന പോലത്തെ ശബ്ദവും കേൾക്കാം. വെള്ളം നിറച്ചുവെച്ച പാത്രം തുളുമ്പി പോകുന്നതും, വലിയ ശബ്ദത്തോടെ പൈലിങ് നടത്തുന്ന അനുഭവവും ഈ വീടിനുള്ളിൽ നിന്ന് ഉണ്ടാകും. ചിലപ്പോൾ, വലിയ ഇടിമുഴക്കവും കേൾക്കാം. അരമണിക്കൂർ കൂടുമ്പൾ ഇത്തരം ശബ്ദങ്ങൾ കേൾക്കാമെന്നും ബിജു പറയുന്നു.
      Published by:Sarath Mohanan
      First published:
      )}