നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുട്ടില്‍ മരം മുറി വിവാദം; റവന്യൂ വകുപ്പിനെ തള്ളി വനംമന്ത്രി; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

    മുട്ടില്‍ മരം മുറി വിവാദം; റവന്യൂ വകുപ്പിനെ തള്ളി വനംമന്ത്രി; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

    റവന്യൂ വകുപ്പിൻ്റെ ഉത്തരവ് നടപ്പാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ

    എ.കെ. ശശീന്ദ്രൻ

    എ.കെ. ശശീന്ദ്രൻ

    • Share this:
    തിരുവനന്തപുരം: മുട്ടിൽ മരം മുറി വിവാദത്തിൽ റവന്യൂ വകുപ്പിനെ തള്ളി വനം മന്ത്രി എ കെ ശശീന്ദ്രൻ. പട്ടയ ഭൂമിയിൽ നിന്ന് സംരക്ഷിത മരങ്ങൾ ഒഴികെയുള്ളവ മുറിക്കാൻ അനുമതി നൽകാമെന്നാണ് വനം വകുപ്പ് നിലപാട്. റവന്യൂ വകുപ്പിൻ്റെ ഉത്തരവ് നടപ്പാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ.അതേ സമയം മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ചു.

    നിയമസഭയിൽ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ പരാമർശം. പട്ടയഭൂമിയിലെ തേക്ക്, ഈട്ടി, കരിമരം, ചന്ദനം എന്നീ മരങ്ങളുടെ ഉടമസ്ഥാവകാശം സർക്കാരിനാണ്. ഇവ മുറിച്ച് മാറ്റാൻ നിയമപ്രകാരം അനുവാദമില്ല. പട്ടയ ഭൂമിയിൽ കൃഷിക്കാർ നട്ടുവളർത്തിയ മറ്റ് മരങ്ങൾ മുറിക്കുന്നതിൽ വനം വകുപ്പിന് എതിർപ്പില്ല. റവന്യു  മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും വനം വകുപ്പ് നിലപാട് അറിയിച്ചിരുന്നു. റവന്യു വകുപ്പ് ഉത്തരവ് നടപ്പാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടില്ല. റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് തേക്ക്, ഈട്ടി ഉൾപ്പെടെയുള്ള മുറിക്കാൻ സധ്യതയുണ്ടെന്ന് കണ്ട് തടയാൻ നിർദ്ദേശം നൽകിയിരുന്നെന്നും എകെ ശശീന്ദ്രൻ സഭയിൽ പറഞ്ഞു.

    Also Read-തൃശൂർ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇ.ഡി അന്വേഷണം ആരംഭിച്ചു

    മുട്ടിൽ മരംമുറിയിൽ ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചു. ഇവർക്കെതിരെ നടപടി എടുത്തു. കൂടാതെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി വരുന്നു.അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പിടിച്ചെടുത്ത തടികളുടെ ഉടമസ്ഥാവകാശം തെളിയിക്കാനാകാത്തതിനാലാണ് വനഭൂമിയിൽ നിന്ന് മുറിച്ചതെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയത്.

    അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. നിലവിലെ ചട്ടങ്ങളിലൊ നിയമങ്ങളിലൊ മാറ്റം വേണമെങ്കിലും അതും പരിഗണിക്കും. നിലവിലെ നിയമപ്രകാരം മരം മുറിച്ച ആളും, ഭൂമി ഉടമയും ഒര് പോലെ കുറ്റക്കാർ എന്നാൽ ആദിവാസികളെയും കർഷകരെയും ബലിയാടാക്കുന്ന നടപടിയേക്ക് മുന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു.

    Also Read-സര്‍ക്കാര്‍ സംവിധാനം പൂര്‍ണപരാജയം; കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നിയെ വേട്ടയാടാന്‍ കര്‍ഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി

    കേരള ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ വനം കൊള്ളയാണെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് വനം കൊള്ളക്കാർക്കുള്ള ലൈസൻസാണെന്ന്  പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു.വനം  കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ചത്തോടെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷ ബഹളം ഉണ്ടായി. പ്രതിപക്ഷം ഉന്നയിച്ച ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം തള്ളിയ മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
    Published by:Jayesh Krishnan
    First published:
    )}