'ഇത് മലയാളിയുടെ DNA പ്രശ്നം'; സെൻകുമാറിനെതിരെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം
'ഇത് മലയാളിയുടെ DNA പ്രശ്നം'; സെൻകുമാറിനെതിരെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം
അവാർഡ് ലഭിച്ചതിൽ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാൻ ശ്രമിക്കണമെന്നും കണ്ണന്താനം
ടി പി സെൻകുമാറും അൽഫോൺസ് കണ്ണന്താനവും
Last Updated :
Share this:
കൊച്ചി: പത്മഭൂഷൺ പുരസ്കാരം നേടിയ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പിനാരായണനെതിരെ പരാമർശങ്ങൾ നടത്തിയ മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ DNA പ്രശനമാണെന്ന് കണ്ണന്താനം കൊച്ചിയിൽ പറഞ്ഞു. അവാർഡ് ലഭിച്ചതിൽ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാൻ ശ്രമിക്കണമെന്നും കണ്ണന്താനം കൊച്ചിയിൽ പറഞ്ഞു.
അതേസമയം, നമ്പി നാരായണനെതിരായ ടി പി സെൻകുമാറിന്റെ പരാമർശങ്ങളിൽ വിവാദത്തിനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു. കേന്ദ്രസർക്കാർ നൽകിയ പുരസ്കാരം അല്ലേ എന്നും താനുമായി ബന്ധപ്പെട്ട വിഷയമല്ല ഇതെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.