നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Ksrtc Strike | തൊഴിലാളികള്‍ കടുംപിടുത്തം ഉപേക്ഷിക്കണം,ഇരിക്കുന്ന കൊമ്പ് മുറിക്കരുത്;മന്ത്രി ആന്റണി രാജു

  Ksrtc Strike | തൊഴിലാളികള്‍ കടുംപിടുത്തം ഉപേക്ഷിക്കണം,ഇരിക്കുന്ന കൊമ്പ് മുറിക്കരുത്;മന്ത്രി ആന്റണി രാജു

  ബിഎംഎസും, കെഎസ്ആര്‍ടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്

  ആന്റണി രാജു

  ആന്റണി രാജു

  • Share this:
   തിരുവനന്തപുരം: കെഎസ്ആര്‍ടിസി(KSRTC) തൊഴിലാളി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു(Antony Raju) യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാറകണമെന്നും
   ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങല്‍ തള്ളില്ല.30 കോടിയുടെ അധിക ബാധ്യതായണ് ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകുന്നത്. തൊഴിലാളികള്‍ സ്വയം അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

   അതേ സമയം ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി(KSRTC) തൊഴിലാളി യൂണിയനുകള്‍ പണിമുടക്കും ബിഎംഎസും, കെഎസ്ആര്‍ടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

   അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ഓണേഴ്സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.

   ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

   കോവിഡ്സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

   'ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യറായില്ലെങ്കില്‍ പ്രക്ഷോഭം സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടും'; കെ സുധാകരന്‍

   ഇന്ധന നികുതി(Fuel tax) കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍(K Sudhakaran). എന്നാല്‍ കേന്ദ്രം മാത്രം വിലകുറയ്ക്കാന്‍ തീരുമാനിച്ചാല്‍ വില കുറയില്ലെന്നും സംസ്ഥാന സര്‍ക്കാരും(State Government) നികുതി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം കുറയ്ക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

   കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരും കുറച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാണിച്ച മാതൃക പിണറായി സര്‍ക്കാര്‍ കാണിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പട്ടു.

   എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലയിലെ എക്സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ പെട്രോളിന് 6.07 രൂപയും ഡീസലിന് 12.37 രൂപയും കുറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളും നികുതി കുറച്ചു.

   ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി(വാറ്റ്) കുറച്ചത്.

   Also Read-'സംസ്ഥാനത്ത് പെട്രോള്‍ നികുതി കുറയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം'; കെ സുരേന്ദ്രന്‍

   അതേസമയം സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105.86 രൂപയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഇത് യഥാക്രമം പെട്രോളിന് 103.97 ഉം ഡീസലിന് 92.57 രൂപയുമാണ് ഇന്നത്തെ വില.

   Also Read-Fuel Price | കേരളം നികുതി കുറയ്ക്കില്ല; 'ഇന്ധനവില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം'; ധനമന്ത്രി

   ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന കര്‍ണാടക, ഗോവ, ത്രിപുര, അസം സര്‍ക്കാരുകളും സ്വന്തം നിലയ്ക്ക് നികുതിയില്‍ കുറവുവരുത്തിയത്. എന്നാല്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
   Published by:Jayashankar AV
   First published:
   )}