• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | 'കെഎസ്ആർടിസി യെ ഏറ്റെടുക്കുവാൻ ആലോചനയില്ല' ; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം

KSRTC | 'കെഎസ്ആർടിസി യെ ഏറ്റെടുക്കുവാൻ ആലോചനയില്ല' ; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം

പണം ലഭ്യമാകുന്ന മുറക്കേ ശമ്പളം നൽകാനാകൂ. ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

  • Last Updated :
  • Share this:
    കൊച്ചി: ദീർഘനാളുകളായുള്ള തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ സർക്കാർ ഹൈക്കോടതിയിൽ തള്ളി. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഹർജിയില്‍ സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. ജൂൺ മാസത്തെ ശമ്പളം നൽകാനായി 50 കോടി കെഎസ്ആർടിസിക്ക് നൽകിയെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സത്യവാങ്മൂലത്തിൽ കെഎസ്ആർടിസിയെ ഏറ്റെടുക്കാൻ ആലോചിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ മാസം 10 ന് മുൻപെങ്കിലും ശമ്പളം നൽകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹർജി ഹൈക്കോടതി 1.45 ന് വീണ്ടും പരിഗണിക്കും.

    read also : പ്രവാസി യുവാവിനെ വിമാനത്താവളത്തിൽ വിവസ്ത്രനാക്കി പരിശോധിച്ചു; സ്വർണക്കടത്ത് സംശയിച്ച്

    ആഗസ്റ്റ് മാസം പിറന്നിട്ടും കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇന്നലെ തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ ഈ മാസം പത്താം തീയതിക്ക് മുമ്പ് ശമ്പള പ്രതിസന്ധി പരിഹരിക്കുമെന്ന് എം ഡി ബിജു പ്രഭാകര്‍ ഉറപ്പ് നല്‍കിയിരുന്നു. ജൂണിലേയും ജൂലൈയിലേയും ശമ്പള കുടിശ്ശിക നീണ്ടുപോകില്ലെന്ന ഉറപ്പാണ് എംഡി നല്‍കിയത്. എന്നാല്‍, ഗതാഗത മന്ത്രി ആന്‍ണി രാജുവിനോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായ ഉറപ്പ് നല്‍കാന്‍ തയ്യാറായില്ല. പത്താം തീയതിയ്ക്കകം ശമ്പളം നൽകാൻ ആകുമോ എന്ന് ഉറപ്പ് പറയാതിരുന്ന ഗതാഗത മന്ത്രി, തീരുമാനമെടുക്കേണ്ടത് മാനേജ്മെന്‍റാണെന്നും പറഞ്ഞു. പണം ലഭ്യമാകുന്ന മുറക്കേ ശമ്പളം നൽകാനാകൂ. ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

    see also : 'മഴക്കെടുതിയിൽ 6 മരണം, നാല് ദിവസം അതിതീവ്രമഴ പെയ്താൽ പ്രതിസന്ധി, വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല': മുഖ്യമന്ത്രി
    Published by:Amal Surendran
    First published: