നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി: ഗതാഗത മന്ത്രി ആന്റണി രാജു

    മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി: ഗതാഗത മന്ത്രി ആന്റണി രാജു

    സീരിയല്‍ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള നിലവിളിയും സംഘട്ടനങ്ങളും സംവിധാനം ചെയ്ത് അവ ക്യാമറകളില്‍ പകര്‍ത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നു വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

    News18

    News18

    • Share this:
    തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടങ്ങളും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും പരസ്യമായി ലംഘിച്ച് വെല്ലുവിളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ വ്യക്തമാക്കി. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. കേരളത്തിലെ വാഹന അപകടങ്ങളും റോഡ് സുരക്ഷയും സംബന്ധിച്ച് മാത്യു ടി തോമസ് എം എല്‍ എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

    മോട്ടോര്‍ വാഹന ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ബോധപൂര്‍വ്വം അട്ടിമറിക്കാനുള്ള ശ്രമം സംഘടിതമായി നടന്നു വരികയാണ്. തിരക്കഥയുടെ അടിസ്ഥാനത്തില്‍ സീരിയല്‍ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള നിലവിളിയും സംഭ്രമജനകമായ സംഘട്ടനങ്ങളും സംവിധാനം ചെയ്ത് അവ ക്യാമറകളില്‍ പകര്‍ത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നു വരുന്നതെന്നും മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

    നിയമം നടപ്പിലാക്കാന്‍ നിയമ പാലകര്‍ ശ്രമിക്കുമ്പോള്‍ പൊതുസമൂഹവും മാധ്യമങ്ങളും പിന്‍തുണ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ഈ ബുള്‍ ജറ്റ് സഹോദരങ്ങള്‍ കണ്ണൂര്‍ ആര്‍ടി ഓഫീസിലെത്തിയപ്പോള്‍ സമാന സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. വീഡിയൊ ചിത്രീകരിക്കുന്നതിനൊപ്പം, എം വി ഡി ചതിച്ചെന്ന് പറഞ്ഞ് നിലവിളിക്കുകയും ചെയ്തു. ഇതിന്റെ എല്ലാം പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിയുടെ പരോക്ഷ വിമര്‍ശനം.

    റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഗതാഗതം, പൊതുമരാമത്ത്, പോലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കും. അപകടം സംഭവിച്ചാല്‍ അടിയന്തിര ചികിത്സാ സഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും യോജിച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു നിയമസഭയില്‍ വ്യക്തമാക്കി.

    മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടികള്‍ തുടരുമെന്നും സംഘടിതമായ ദുഷ് പ്രചരണങ്ങളിലൂടെ നിയമപാലകരുടെ മനോവീര്യം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
    Published by:Sarath Mohanan
    First published:
    )}