തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെയും ടൂറിസ്റ്റ് ബസുകളുടെയും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ഒരു ക്വാര്‍ട്ടറിലെ നികുതി ഒഴിവാക്കുമെന്ന് ഗതാഗത വരുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് നടപടി. ഓട്ടോറിക്ഷ, ടാക്സി കാര്‍ തുടങ്ങിയ വാഹനങ്ങള്‍ വാങ്ങാന്‍ 4 ശതമാനം പലിശയില്‍ 2 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതും പരിഗണിക്കും.
വ്യവസായികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 ലക്ഷം രൂപ വരെ പലിശ രഹിത വായ്പാപദ്ധതി മോട്ടോര്‍ വാഹന മേഖലയ്ക്കും ബാധകമാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
അതേസമയം കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ മാസം 28 വരെ മുഴുവന്‍ കടകള്ളും തുറന്ന് പ്രവര്‍ത്തിക്കും. സ്വാതന്ത്ര്യ ദിനമായ നാളെയും ഓണത്തോടനുബന്ധിച്ച് 22-ാം തീയ്യതിയും സര്‍ക്കാര്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയത്. 29- നെ സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉണ്ടാകുകയുള്ളു. അതേസമയം കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും. ഇളവുകള്‍ നല്കുമ്പോള് തന്നെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
Also Read-ചാലിയാര്‍ കണ്ണംകുണ്ട് മാതൃക ട്രൈബല്‍ വില്ലേജ്; ആദ്യ ഘട്ടത്തില്‍ നിര്‍മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ ദാനം സ്വാതന്ത്ര്യ ദിനത്തില്‍ നിര്‍വ്വഹിക്കും
കഴിഞ്ഞ ഒരാഴ്ച കൊണ്ട് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വര്‍ദ്ധിച്ചു.സംസ്ഥാനത്തെ 87 തദ്ദേശ സ്ഥാപനങ്ങളിലായി 634 വാര്‍ഡുകളിലാണ് പുതിയതായി ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നത്. കഴിഞ്ഞ ആഴ്ച 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളില്‍ മാത്രമായിരുന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്കിന്റെ അടിസ്ഥാനത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. പുതുക്കിയ നിയന്ത്രണം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു.
കഴിഞ്ഞ ആഴ്ചയിലേത് പോലെ ഇത്തവണയും ഏറ്റവുമധികം ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകളുള്ളത് മലപ്പുറം ജില്ലയിലാണ്. അവിടെ 171 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. പാലക്കാട് 102 വാര്‍ഡുകളിലും കോഴിക്കോട് 89 വാര്‍ഡുകളിലുമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. അതേസമയം ഇടുക്കി ജില്ലയില്‍ ഒരു വാര്‍ഡില്‍ പോലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്.
Also Read-തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു
തൃശൂരില്‍ 85 വാര്‍ഡുകളിലും എറണാകുളത്ത് 51 വാര്‍ഡുകളിലും വയനാട്ടില്‍ 47 വാര്‍ഡുകളിലും കര്‍ശന നിയന്ത്രണമുണ്ട്. കോട്ടയം- 26, കാസര്‍കോട്- 24, ആലപ്പുഴ- 13, കൊല്ലം- ഏഴ്, കണ്ണൂര്‍- ഏഴ്, പത്തനംതിട്ട-ആറ്, തിരുവനന്തപുരം- ആറ് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണുള്ള വാര്‍ഡുകളുടെ എണ്ണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.