• HOME
  • »
  • NEWS
  • »
  • kerala
  • »
  • Ragging | കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് പരാതി; മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് രക്ഷിതാക്കളുടെ പ്രതിഷേധം

Ragging | കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് പരാതി; മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് രക്ഷിതാക്കളുടെ പ്രതിഷേധം

ഇരുപതോളം രക്ഷിതാക്കൾ സ്കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

Cottonhill_School

Cottonhill_School

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളില്‍ റാഗിങ് പരാതിയെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രി ആന്‌റണി രാജുവിനെ തടഞ്ഞു. സ്കൂളിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ഇരുപതോളം രക്ഷിതാക്കൾ സ്കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഈ സമയത്താണ് മന്ത്രി സ്കൂളിലെത്തിയത്.

    രക്ഷിതാക്കളുടെ പരാതി മന്ത്രി നേരിട്ട് കേൾക്കുകയും ചെയ്കു. റാഗിങ് പരാതിയിൽ അടിയന്തരമായി നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. അതിന് ശേഷം മാത്രം നടപടി എന്നതാണ് വകുപ്പിന്റെ തീരുമാനം.

    Also Read-Ragging| റാഗിങ്: തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

    അതേസമയം പരാതിയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്ന് രക്ഷിതാക്കള്‍ പറയുന്നു.5, 6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കോട്ടൺ ഹിൽ സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയത്.

    വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തള്ളിയിടും എന്നീ കാര്യങ്ങൾ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി റാഗിങിന് ഇരയായ കുട്ടികള്‍ പരാതിയിൽ പറയുന്നു.

    Also Read-Ragging| തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ റാഗിങ്; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു

    കുറ്റക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്ക് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് മനസിലാകുന്നില്ലെന്ന് പരാതിക്കാരായ കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു. ആരോപണ വിധേയരായ കുട്ടികൾ 18 വയസ്സിന് താഴെയുള്ളവരായതിനാൽ കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
    Published by:Jayesh Krishnan
    First published: