• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC 'സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട': കടുപ്പിച്ച് മന്ത്രി ആന്‍റണി രാജു

KSRTC 'സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട': കടുപ്പിച്ച് മന്ത്രി ആന്‍റണി രാജു

സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണെന്നും ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും ആൻറണി രാജു

  • Last Updated :
  • Share this:
    ഇടുക്കി: സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാൻ ആവില്ല എന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ഒന്നാം തീയതി മുതൽ സമരം നടത്തുമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണ്. അതിൽനിന്നും ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും ആൻറണി രാജു വ്യക്തമാക്കി.

    കെഎസ്ആര്‍ടിസിയിൽ നടപ്പാക്കുന്ന 12 മണിക്കൂർ സിംഗിള്‍ ഡ്യൂട്ടിക്കെതിരെയാണ് പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് സമരം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ സമരം നടത്താനാണ് ആഹ്വാനം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഓണത്തിന് മുമ്പ് മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

    ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആർടിസി

    ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം . 12-ാം തീയതി തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.

    ജില്ലാ തലത്തില്‍ 59.22 ലക്ഷം രൂപ നേടി കോഴിക്കോടാണ് ഒന്നാമത്.ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%)
    സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുമാണ്.

    Also Read:- ശബരി എക്സ്പ്രസിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ

    കെഎസ്ആർടിസി - സ്വിഫ്റ്റിന് മാത്രം 12-ാം തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഇത്രയും കളക്ഷൻ നേടാൻ പരിശ്രമിച്ച കെഎസ്ആർടിസിയിലെ എല്ലാ വിഭാ​ഗം ജീവനക്കാരേയും സിഎംഡി അഭിനന്ദിച്ചു.

    സോൺ അടിസ്ഥാനത്തിൽ കളക്ഷൻ:- സൗത്ത് 3.13 കോടി (89.44% ടാർജറ്റ്) , സെൻ‌ട്രൽ 2.88 കോടി(104.54 % ടാർജറ്റ്) , നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാർജററ്റിനെക്കാൾ 107.96% .
    Published by:Anuraj GR
    First published: