• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൊതുവിദ്യാഭ്യാസത്തിന്‍റെ മേൻമയ്ക്കും മികവിനും നേർസാക്ഷ്യം; സർക്കാർ സ്കൂളിൽ പഠിച്ച സഫയെ അഭിനന്ദിച്ച് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

സർക്കാർ വിദ്യാലയത്തിൽ പഠിച്ച സഫ പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കിയാണ്

News18 Malayalam | news18-malayalam
Updated: December 5, 2019, 9:53 PM IST
പൊതുവിദ്യാഭ്യാസത്തിന്‍റെ മേൻമയ്ക്കും മികവിനും നേർസാക്ഷ്യം; സർക്കാർ സ്കൂളിൽ പഠിച്ച സഫയെ അഭിനന്ദിച്ച് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
News18 Malayalam
  • Share this:
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ മേൻമയ്ക്കും മികവിനും നേർസാക്ഷ്യമാണ് രാഹുൽ ഗാന്ധി എം.പിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സഫയെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. സർക്കാർ വിദ്യാലയത്തിൽ പഠിച്ച സഫ പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കിയാണ്. സഫയുമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത് വളരെ ആഹ്ലാദകരമായ അനുഭവമായിരുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കരുവാരക്കുണ്ട് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ശ്രീ രാഹുൽ ഗാന്ധി എം.പി.യുടെ പ്രസംഗം അതിമനോഹരമായി പരിഭാഷപ്പെടുത്തിയ പ്ലസ് ടു വിദ്യാർഥിനി സഫ ഇന്ന് ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തിളങ്ങിനിൽക്കുകയാണ്. തന്റെ പ്രസംഗം ആരെങ്കിലും പരിഭാഷപ്പെടുത്തുമോ എന്ന് അന്വേഷിച്ച എം.പി.യുടെ അടുത്തേക്ക് നിസങ്കോചം
ഓടിയെത്തിയ സഫ ഒട്ടും പിഴവുകൾ ഇല്ലാതെ അകൃത്രിമ ഭാഷയിൽ പ്രസംഗം തർജ്ജിമ ചെയ്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതോടെ ഇന്ന് വാർത്തകളിലും സോഷ്യൽമീഡിയയിലുമൊക്കെ സഫയായിരുന്നു താരം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍