• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തെറ്റ് ചെയ്താല്‍ ശിക്ഷ ഉറപ്പ്'; അന്ന് ചെയ്ത ശരി അംഗീകരിച്ചെങ്കില്‍ ഇപ്പോള്‍ ചെയ്ത തെറ്റിനെ എതിര്‍ക്കുകയാണ്: ഇ ചന്ദ്രശേഖരന്‍

'തെറ്റ് ചെയ്താല്‍ ശിക്ഷ ഉറപ്പ്'; അന്ന് ചെയ്ത ശരി അംഗീകരിച്ചെങ്കില്‍ ഇപ്പോള്‍ ചെയ്ത തെറ്റിനെ എതിര്‍ക്കുകയാണ്: ഇ ചന്ദ്രശേഖരന്‍

സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ നടപടി ക്രമം അനുസരിച്ച് സ്വീകരിക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാത്തത് പരിശോധിക്കും

e chandrasekharan sriram

e chandrasekharan sriram

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: എത്ര ഉന്നതനായ ഉദ്യോഗസ്ഥനായാലും തെറ്റ് ചെയ്താല്‍ ശിക്ഷ ഉറപ്പാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. മദ്യ ലഹരിയില്‍ സര്‍വ്വേ ഡയറക്ടറര്‍ ശ്രീറാം വെങ്കിട്ടരാമനോടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

    'തെറ്റ് ചെയ്താല്‍ ശിക്ഷ ഉറപ്പ്, ആരേയും സംരക്ഷിക്കില്ല, എത്ര ഉന്നതനായ ഉദ്യോഗസ്ഥനായാലും നടപടി ഉറപ്പ്. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ നടപടി ക്രമം അനുസരിച്ച് സ്വീകരിക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍  ചികിത്സ തേടാത്തത് സംബദ്ധിച്ചും പരിശോധിക്കും.' മന്ത്രി പറഞ്ഞു.

    Also Read: ശ്രീറാം വെങ്കിട്ടരാമൻ പാർട്ടി ആഘോഷിച്ച IAS ക്ലബ്ബിൽ പോലീസ് പരിശോധനയില്ല

    ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളം സബ് കലക്ടറായിരുന്നപ്പോള്‍ ചെയ്ത ശരി അംഗീകരിച്ചെങ്കില്‍ ഇപ്പോള്‍ ചെയ്ത തെറ്റിനെ എതിര്‍ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ശ്രീറാം സൗകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

    ഇന്നലെ പുലര്‍ച്ചെയായിരുന്നു മദ്യലഹരിയില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോടിച്ച കാറിടിച്ച് സിറാജ് ബ്യൂറോ ചീഫായിരുന്നു ബഷീര്‍ കൊല്ലപ്പെട്ടത്. കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.

    First published: