ശബരിമലയിലെ തിരുവാഭരണം സർക്കാർ എറ്റെടുക്കാമെന്ന അഭിപ്രായത്തിൽ മലക്കം മറിഞ്ഞ് ദേവസ്വം മന്ത്രി
ശബരിമലയിലെ തിരുവാഭരണം സർക്കാർ എറ്റെടുക്കാമെന്ന അഭിപ്രായത്തിൽ മലക്കം മറിഞ്ഞ് ദേവസ്വം മന്ത്രി
കോടതി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നു ദേവസ്വം മന്ത്രി ഇന്നലെ പ്രതികരിച്ചത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Last Updated :
Share this:
തിരുവനന്തപുരം: പന്തളം കൊട്ടാരത്തിലെ തിരുവാഭരണം സർക്കാർ എറ്റെടുക്കാമെന്ന അഭിപ്രായത്തിൽ മലക്കം മറിഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോടതി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നു ദേവസ്വം മന്ത്രി ഇന്നലെ പ്രതികരിച്ചത്.
എന്നാൽ 24 മണിക്കൂർ കഴിയും മുൻപ് മന്ത്രി നിലപാട് മാറ്റി. പന്തളം കൊട്ടാരത്തിൽ സർക്കാരിന്റെ സുരക്ഷയിൽ ആണ് തിരുവാഭരണം ഉള്ളതെന്നും സർക്കാർ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നുമാണ് ഇന്നത്തെ നിലപാട്.
തിരുവാഭരണം സുരക്ഷിതമാകണമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ വാദങ്ങൾ പൂർണമായി കേൾക്കാതെയാണ് കോടതിയുടെ പരാമർശമെന്ന് നിലപാടിലാണ് കൊട്ടാരം പ്രതിനിധികൾ .
പന്തളം കൊട്ടാരത്തിലെ ആഭ്യന്തര തർക്കങ്ങളാണ് കേസിന് വഴിവച്ചതെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിന്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ സർക്കാർ നാളെ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.