നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Minister Chinchu Rani| മന്ത്രി ചിഞ്ചു റാണി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

  Minister Chinchu Rani| മന്ത്രി ചിഞ്ചു റാണി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

  സ്വകാര്യ ബസ്സിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ മതിലിൽ ഇടിക്കുകയായിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   പത്തനംതിട്ട: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി (J. Chinchu Rani) സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം(Car Accident). അപകടത്തിൽ ആർക്കും പരിക്കില്ല. കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

   സ്വകാര്യ ബസ്സിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ മതിലിൽ ഇടിക്കുകയായിരുന്നു. മന്ത്രി പൈനാവിലേക്ക് പോകുമ്പോഴായായിരുന്നു അപകടം. മന്ത്രി മറ്റൊരു കാറിൽ യാത്ര തുടർന്നു.

   നാരങ്ങാവെച്ച് ഷോറൂമിൽനിന്ന് ഇറക്കിയ പുത്തൻ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി

   കോഴിക്കോട് (Kozhikode) ഷോറൂമിൽ (Showroom) നിന്നു പുതിയ കാർ (New Car)പുറത്തേക്ക് ഇറക്കുന്നിതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട്‌ (lost control) തൊട്ടടുത്ത സിംപിൾ ഫർണിച്ചർ കടയിലേക്ക് (Furniture Store) ഇടിച്ചു കയറി. വെള്ളിയാഴ്ച ഉച്ചയോടെ പുതിയറയിലാണ് (Puthiyara) അപകടം.

   അപകടത്തിൽ ആർക്കും പരുക്കില്ല. ഹ്യുണ്ടായ് ഷോറൂമിൽനിന്ന് പുതിയ ഹ്യുണ്ടായി ഗ്രാന്റ് ഐടെന്‍ നിയോസിന്റെ താക്കോൽ ഏറ്റുവങ്ങി, ചക്രത്തിനടിയിൽ നാരങ്ങവച്ചു എല്ലാവരിൽ നിന്നും ആശംസകൾ ഏറ്റുവാങ്ങി ഡ്രൈവർ കാർ മുന്നോട്ടെടുത്തെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടു. നേരെ മുന്നിലുണ്ടായിരുന്ന ഫർണീച്ചർ കടയിലേക്ക് ഇടിച്ചുകയറി വണ്ടി നിന്നു. കടയുടെ മുന്നിലെ ചില്ലുകൾ തകർന്നു. കാറിന്റെ മുൻവശവും തകർന്നു. മാനുവൽ ഓപ്ഷനിലുള്ള കാറായിരുന്നു അപകടത്തിൽപെട്ടത്.

   Also Read-Mullaperiyar | മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തന്നെ; ജാഗ്രത

   മാസങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടായിരുന്നു. അന്ന് ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. മാനുവൽ ഓപ്ഷനിലുള്ള കാർ ഓടിച്ചു പരിചയിച്ചയാൾ പുതുതായി ഓട്ടോമറ്റിക് കാർ വാങ്ങി ഷോറൂമിൽനിന്ന് പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് അന്ന് അപകടം ഉണ്ടായത്. കാർ മുകളിലെ നിലയിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

   ഹൈദരാബാദിലുള്ള കാര്‍ ഉടമ ടാറ്റ ടിയാഗോ സ്വന്തമാക്കി ഷോറൂമില്‍ നിന്നു ഇറക്കിയപ്പോള്‍ തന്നെ അപകടം സംഭവിക്കുകയായിരുന്നു. ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ഇറക്കാനുള്ള റാമ്പിലേക്ക് കയറ്റുന്നതിന് മുമ്പ് സെയില്‍സ് എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ ഉടമയ്ക്ക് വിശദീകരിക്കുമ്പോഴാണ് അപകടം നടന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഉടമ ആക്‌സിലേറ്റര്‍ ചവിട്ടുകയായിരുന്നു എന്നാണ് ഡീലര്‍ഷിപ്പ് അധികൃതര്‍ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ഫോക്‌സ്‌വാഗന്‍ പോളോയുടെ മുകളിലേക്ക് പതിച്ചു.

   അപകടത്തില്‍ ടിയാഗോ ഉടമയ്ക്കും ഷോറൂമിന്റെ പുറത്തുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റു. താഴേ പാര്‍ക്ക് ചെയ്തിരുന്ന പോളോയില്‍ ആളുകളാരും ഇല്ലാതിരുന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി. തലകുത്തനെ മറിഞ്ഞ കാറില്‍ ഉടമ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
   Published by:Naseeba TC
   First published:
   )}