ഗുരുതര രോഗത്തില്‍ നിന്ന് മോചിതയായി കായികതാരം അതുല്യ.പി.സജി വീണ്ടും ട്രാക്കിലേക്ക്; ആശംസയുമായി മന്ത്രി ഇ.പി ജയരാജൻ
ഗുരുതര രോഗത്തില്‍ നിന്ന് മോചിതയായി കായികതാരം അതുല്യ.പി.സജി വീണ്ടും ട്രാക്കിലേക്ക്; ആശംസയുമായി മന്ത്രി ഇ.പി ജയരാജൻ
ട്രാക്കില്‍ മിന്നല്‍വേഗത്തില്‍ കുതിക്കുന്നതിനിടെ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന താരം രോഗം പൂര്‍ണ്ണ ഭേദമായാണ് വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
EP Jayarajan congrats Athulya P Saji
Last Updated :
Share this:
ഗുരുതര രോഗത്തില്‍ നിന്ന് മോചിതയായി കൗമാര കായിക താരം അതുല്യ പി സജി വീണ്ടും ട്രാക്കിലത്തിയ സംഭവം ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് കായികമന്ത്രി ഇ.പി ജയരാജൻ. പാലാ അന്‍ഫോണ്‍സ കോളേജില്‍ ബിഎ ഹിസ്റ്ററിക്ക് ചേര്‍ന്ന താരം ജനുവരി ഒന്നുമുതല്‍ പരിശീലനം പുനരാരംഭിച്ചതായും മന്ത്രി വാർത്താക്കുറിപ്പില്‍ അറിയിച്ചു.
ട്രാക്കില്‍ മിന്നല്‍വേഗത്തില്‍ കുതിക്കുന്നതിനിടെ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന താരം രോഗം പൂര്‍ണ്ണ ഭേദമായാണ് വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ശ്വാസകോശം ചുരുങ്ങുന്ന അസുഖമായിരുന്നു അതുല്യയ്ക്ക്. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. അന്ന് ഈ വിവരം അറിഞ്ഞ ഉടനെ ആശുപത്രിയിലെത്തുകയും അധികൃതരുമായി സംസാരിച്ച് നല്ല ചികിത്സ ഉറപ്പാക്കുകയും ചെയ്തിരുന്നു. കായികവികസന നിധിയില്‍ നിന്ന് അനുവദിച്ച 3 ലക്ഷം രൂപയുടെ ചെക്ക് രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമായിരുന്നു അതുല്യ. പഠനത്തിലും മികവ് കാട്ടുന്ന ഈ മിടുക്കി 83 ശതമാനം മാര്‍ക്കോടെയാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്. രോഗം ഭേദമായി ആശുപത്രി വിട്ട ശേഷം അതുല്യ 2019 ഡിസംബറില്‍ ഓഫീസിലെത്തി സന്ദര്‍ശിച്ചിരുന്നു. മികച്ച പരിശീലനം നേടി ട്രാക്കില്‍ കുതിക്കാനും വലിയ വിജയങ്ങള്‍ കൈവരിക്കാനും താരത്തിന് കഴിയട്ടെയെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും മന്ത്രി അറിയിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.