തിരുവനന്തപുരം: കമ്പനികള്‍ സിമന്റ് വില അന്യായമായി വര്‍ദ്ധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന് ആവശ്യപ്പെട്ടു. ചാക്കിന് 50 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന നിർമാണ മേഖലയ്ക്ക് കനത്ത പ്രഹരമാണിത്.
ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഉയര്‍ന്ന സിമന്റ് വില കാരണം പ്രവൃത്തികള്‍ തുടങ്ങാനാകുന്നില്ല. നിർമാണ പ്രവൃത്തികള്‍ മുടങ്ങുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകും. തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്യും.
You may also like:കാസർഗോട്ടെ കോവിഡ് ബാധിതരുടെ ഡേറ്റ ചോര്‍ച്ച; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു [NEWS]പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ തള്ളി റമീസ് രാജ [NEWS]നിങ്ങളുടെ വാട്സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ? [NEWS]
അന്യായമായ വില വര്‍ദ്ധന പിന്‍വലിക്കാന്‍ സിമന്റ് കമ്പനികള്‍ തയ്യാറാകണം. സിമന്റ് വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുകയും വേണം. സിമന്റ് വില നിയന്ത്രിക്കാന്‍ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ മലബാര്‍ സിമൻസിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cement price hike, Lockdown in Kerala, Minister ep jayarajan