നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'തെങ്ങ് കയറിയാൽ സൗന്ദര്യം പോകുമെന്ന് ഭയം' ; തെങ്ങ് കയറാൻ ആളെ കിട്ടാത്തതിന് കാരണം കണ്ടെത്തി മന്ത്രി ഇ പി ജയരാജൻ

    'തെങ്ങ് കയറിയാൽ സൗന്ദര്യം പോകുമെന്ന് ഭയം' ; തെങ്ങ് കയറാൻ ആളെ കിട്ടാത്തതിന് കാരണം കണ്ടെത്തി മന്ത്രി ഇ പി ജയരാജൻ

    സൗന്ദര്യ ശാസ്ത്രമാണ് തെങ്ങ് കയറ്റത്തിൽ നിന്ന് യുവാക്കളെ പിൻതിരിപ്പിക്കുന്നതെന്നാണ് മന്ത്രിയുടെ കണ്ടുപിടുത്തം

    Youtube Video
    • Share this:
    തെങ്ങ് കയറാൻ ആളില്ലെന്നതാണ് സംസ്ഥാനത്തെ നാളികേര കർഷകർ നേരിടുന്ന വെല്ലുവിളി. ഇതുമൂലം കൃഷി ഉപേക്ഷിക്കാൻ പോലും കർഷകർ തയാറാകുകയാണ്. പുതിയ തലമുറയിലെ ആരും തന്നെ തെങ്ങ് കയറ്റം ഉപജീവനമാക്കുന്നില്ല. ഈ പ്രശ്നത്തിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് വ്യവസായമന്ത്രി ഇ പി ജയരാജൻ.

    Also Read- സർക്കാറിനൊപ്പം ചേർന്ന് ഇനിയും സമരം നടത്തും; കോൺഗ്രസിനെ തള്ളി മുസ്ലിം ലീഗ്

    സൗന്ദര്യ ശാസ്ത്രമാണ് തെങ്ങ് കയറ്റത്തിൽ നിന്ന് യുവാക്കളെ പിൻതിരിപ്പിക്കുന്നതെന്നാണ് മന്ത്രിയുടെ കണ്ടുപിടുത്തം. സൗന്ദര്യം പോകുമോയെന്ന് ഭയന്ന് യുവാക്കൾ ഈ തൊഴിൽ മേഖല വിട്ടൊഴിയുന്നുവെന്നാണ് മന്ത്രിയുടെ പക്ഷം. തെങ്ങുകയറ്റക്കാർക്ക് കൈകാലുകളിൽ തഴമ്പ് ഉണ്ടാകും.ഇത്തരക്കാരെ വിവാഹം ചെയ്യാൻ പെൺകുട്ടികൾ ആഗ്രഹിക്കില്ല. ഇത് ഭയന്നാണത്രേ യുവാക്കൾ തെങ്ങ് കയറാത്തത്.

    സംസ്ഥാനത്തെ വ്യവസായ സൗഹൃദ സാഹചര്യങ്ങൾ വിശദീകരിക്കുമ്പോഴായിരുന്നു ഇ പി ജയരാജന്റെ പ്രസ്താവന. സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ എത്തുന്നവർക്കെല്ലാം സർക്കാർ കൈയയച്ച് സഹായം ചെയ്യുന്നുണ്ട്. യുവാക്കൾ സ്വയം തൊഴിൽ കണ്ടെത്തി മുന്നേറണമെന്ന ഉപദേശമാണ് മന്ത്രി നൽകുന്നത്.
    Published by:Rajesh V
    First published:
    )}