• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല; പിണറായി മഹാമനുഷ്യനാണ്': മന്ത്രി ഇ പി ജയരാജൻ

'ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല; പിണറായി മഹാമനുഷ്യനാണ്': മന്ത്രി ഇ പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ ഇ പി ജയരാജൻ പ്രകീർത്തിച്ചു. അദ്ദേഹത്തിന് അടുത്തെത്താൻ സാധിച്ചാൽ ഞാൻ പുണ്യവാനായി തീരും. അതിന് കഴിയുന്നില്ലല്ലോ എന്നതാണ് തന്റെ ദുഖമെന്നും അദ്ദേഹം പറഞ്ഞു.

ഇ.പി ജയരാജൻ

ഇ.പി ജയരാജൻ

  • News18
  • Last Updated :
  • Share this:
    കണ്ണൂർ: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മുതിർന്ന സി പി എം നേതാവ് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ മാത്രമല്ല ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ഇനി ഒരു തെരഞ്ഞെടുപ്പിലും പാർട്ടി പറഞ്ഞാലും മത്സരിക്കില്ല. ബുദ്ധിമുട്ട് പാർട്ടിയെ ബോധ്യപ്പെടുത്തും. ഇത്തവണ മത്സരിക്കാൻ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ തനിക്ക് പരാതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ഞാൻ ആരെയും ഭയപ്പെടാതെ എന്റെ കാര്യം പറയുകയാണ്
    . മട്ടന്നൂരും കല്യാശ്ശേരിയിലും മത്സരിക്കണമെന്ന് ആളുകൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ടേം എം എൽ എ ആയി ഒരിക്കൽ മന്ത്രി ആയി. ഇനി ഈ രംഗത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

    PM Modi In Kerala | 'സൂര്യരശ്മികളെ പോലും UDF വെറുതെ വിട്ടില്ല, LDF സ്വർണനാണയങ്ങൾക്ക് വേണ്ടി കേരളത്തെ ഒറ്റുകൊടുത്തു' - നരേന്ദ്ര മോദി

    മുഖ്യമന്ത്രി പിണറായി വിജയനെ ഇ പി ജയരാജൻ പ്രകീർത്തിച്ചു. അദ്ദേഹത്തിന്റെ അടുത്തെത്താനൊന്നും തങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പ്രത്യേക കഴിവും ഊർജവും ഉള്ള ഒരു മഹാ മനുഷ്യനാണ്. അദ്ദേഹത്തിന് അടുത്തെത്താൻ സാധിച്ചാൽ ഞാൻ പുണ്യവാനായി തീരും.
    അതിന് കഴിയുന്നില്ലല്ലോ എന്നതാണ് തന്റെ ദുഖമെന്നും അദ്ദേഹം പറഞ്ഞു.

    നിലവിൽ കേരളത്തിലെ കായികം, വ്യവസായം, യുവജനകാര്യം വകുപ്പ് മന്ത്രിയാണ് ഇ പി ജയരാജൻ. ഇത്തവണ തെരഞ്ഞെടുപ്പിൽ ജയരാജൻ മത്സരിക്കുന്നില്ല. നിലവിൽ സി പി എം കേന്ദ്രകമ്മിറ്റി അംഗം ആയിട്ടുള്ള അദ്ദേഹം എസ് എഫ് ഐയിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. ഡി വൈ എഫ് ഐയുടെ പ്രഥമ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം.

    'ലൈംഗികച്ചുവയുള്ള പരാമർശം; ജോയ്സ് ജോർജിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം': രമേശ് ചെന്നിത്തല

    പാർട്ടിയിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട് ഇ പി ജയരാജൻ. സി പി എം കണ്ണൂർ ജില്ല സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ ജില്ല സെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1997ൽ അഴീക്കോട് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

    കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും 2011ലും 2016ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016 മെയ് 25ന് പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായിതം വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റു. എന്നാൽ, ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14ന് ഇദ്ദേഹം മന്ത്രിപദം രാജിവച്ചു. എന്നാൽ, വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതോടെ ജയരാജൻ തിരിച്ചെത്തുകയായിരുന്നു.
    Published by:Joys Joy
    First published: