• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദുരിതബാധിതർക്ക് ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പ ഈ മാസം 25 മുതൽ


Updated: September 12, 2018, 3:47 PM IST
ദുരിതബാധിതർക്ക് ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പ ഈ മാസം 25 മുതൽ

Updated: September 12, 2018, 3:47 PM IST
തിരുവനന്തപുരം: പ്രളയദുരിതത്തിൽ വീടിന് നാശം സംഭവിച്ചവർക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നൽകുന്നത് ഈ മാസം 25 മുതലെന്ന് മന്ത്രി ഇ.പി ജയരാജൻ. കുടുംബശ്രീ വഴിയാണ് ഒരു ലക്ഷം രൂപ വായ്പ നല്‍കുന്നതെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം ജയരാജൻ പറഞ്ഞു. നഷ്ടപ്പെട്ട രേഖകള്‍ തിരിച്ചു നല്‍കാന്‍ പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കും. പമ്പയിലേക്കുള്ള റോഡുകള്‍ എത്രയും വേഗം പുനര്‍നിര്‍മ്മിച്ച് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുമെന്നും ജയരാജന്‍ അറിയിച്ചു.

പ്രതിപക്ഷ ആവശ്യം തള്ളി; കെ.പി.എം.ജിയുമായി മുന്നോട്ടുപോകുമെന്ന് ഇ.പി ജയരാജൻ

ഇപ്പോൾ 22 ക്യാംപുകളിലായി 1498 കുടുംബങ്ങളിൽനിന്നുള്ള 4857 പേരാണ് ഉള്ളതെന്ന് മന്ത്രി ജയരാജൻ പറഞ്ഞു. 6.78 ലക്ഷം വീടുകൾ തദ്ദേശസ്വയംഭരണസ്ഥപാനങ്ങളുടെ മേൽനോട്ടത്തിൽ വൃത്തിയാക്കി. ഇനി മൂവായിരത്തിലേറെ വീടുകൾ മാത്രമാണ് വൃത്തിയാക്കാനുള്ളത്. 3.98 ലക്ഷം കിണറുകൾ വൃത്തിയാക്കി. പ്രളയബാധിത മേഖലകളിൽനിന്ന് 4213 ടൺ ജൈവമാലിന്യ കൂമ്പാരം ശേഖരിച്ചു. ഇതിൽ 4038 ടൺ സംസ്ക്കരിച്ചു. 4305 ടൺ അജൈവ മാലിന്യവും ശേഖരിച്ചവെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിദേശയാത്ര ഭരണസ്തംഭനമുണ്ടാക്കില്ല; ഇ.പി ജയരാജന്‍

വിദ്യാർഥികൾ മുഖേന ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. 2000 സ്കൂളുകളിൽനിന്നായി ശേഖരിച്ച 2.05 കോടി രൂപ സർക്കാരിന് ലഭിച്ചു. 16000 വിദ്യാലയങ്ങളാണ് സംസ്ഥാനത്തുള്ളത്. മറ്റ് വിദ്യാലയങ്ങളിൽനിന്നുള്ള ഫണ്ട് ശേഖരണം വൈകാതെ പൂർത്തിയാകും. നഷ്ടപ്പെട്ട രേഖകൾ തിരിച്ചുനൽകാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പകർച്ചവ്യാധി തടയാൻ ആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപെട്ടിട്ടുണ്ട്. എലിപ്പനിക്ക് ശേഷം കോളറ ഭീതി നിലനിൽക്കുന്നു. എല്ലാവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാൻ പാടുള്ളു. പമ്പയിലേക്കുള്ള റോഡുകൾ പുനർനിർമാണം പൂർത്തിയാക്കുന്ന നടപടികൾ അതിവേഗം നടക്കുന്നുവെന്നും തീർഥാടനകാലം തുടങ്ങുമ്പോഴേക്കും അത് പൂർത്തിയാക്കുമെന്നും മന്ത്രി ജയരാജൻ പറഞ്ഞു.
Loading...
കലോത്സവം: ആര്‍ഭാടം ഒഴിവാക്കി മത്സരം നടത്തുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

നാശനഷ്ങ്ങള്‍ സംബന്ധിച്ച നിവേദനം നാളെ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
യഥാര്‍ഥ നാശനഷ്ടം അറിയാന്‍ ഇനിയും സമയമെടുക്കും. ലഭ്യമായ കണക്കുകള്‍ പ്രകാരം 40,000 -ല്‍ പരം കോടിയുടെ നഷ്ടമുണ്ടായി. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് ഈ മാസം 21-ന് ലഭിക്കും. അടിയന്തര ധനസഹായ വിതരണം സംബന്ധിച്ച് 623 പരാതികള്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ലഭിച്ചു. അനര്‍ഹര്‍ക്ക് സഹായം നല്‍കിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
First published: September 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍