തിരുവനന്തപുരം: സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്ത താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ആകില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. സെക്രട്ടറിയേറ്റിന് മുന്നിൽ പി എസ് സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിൽ പ്രതികരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പത്തുവർഷത്തോളം ജോലി ചെയ്തവരെ പിരിച്ചുവിടാൻ കഴിയില്ല അവരെ സ്ഥിരപ്പെടുത്തുകയാണ് വേണ്ടത്. താത്ക്കാലിക ജീവനക്കാർക്കും കുടുംബമുണ്ട്. അവരെ സ്ഥിരപ്പെടുത്തുന്നത് ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
'പത്തും ഇരുപതും കൊല്ലം ഒരു സ്ഥലത്ത് ജോലി ചെയ്തവരെ പിരിച്ചുവിടാന്‍ പറ്റുമോ..അതൊരു ജീവകാരുണ്യ പ്രശ്നമല്ലേ. ആ പോസ്റ്റുകളൊന്നും പി.എസ്.സി തസ്തികകളല്ല. ഇവരെ സ്ഥിരപ്പെടുത്തുക എന്നുള്ളതല്ലാതെ മറ്റൊരു നടപടിയും ആര്‍ക്കും സ്വീകരിക്കാൻ സാധിക്കില്ല. അതുകൊണ്ട് അവരുടെ ജീവിതം സുരക്ഷിതമായി ആ കുടുംബങ്ങളെങ്കിലും മര്യാദക്ക് കഴിഞ്ഞോട്ടെ. അതിനെ നശിപ്പിക്കാന്‍ പുറപ്പെടരുത്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിക്കും അതിനെ എതിര്‍ക്കാന്‍ സാധിക്കില്ല' എന്നായിരുന്നു വാക്കുകൾ.
പി എസ് സിക്കാരായ തൊഴിൽരഹിതരായ ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കാനുളള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് വിമര്‍ശിച്ച ജയരാജൻ, എല്ലാവർക്കും തൊഴിൽ നൽകുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത് എന്തിനാണെന്ന് ഉദ്യോഗാർഥികളോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധനമന്ത്രി തോമസ് ഐസകും സമരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷം ഇളക്കിവിട്ട സമരമാണിതെന്നും പ്രതിപക്ഷ നേതാക്കളുടെ പ്രതികരണത്തിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണെന്നുമായിരുന്നു ഐസക്കിന്റെ വാക്കുകൾ. പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ അല്ല താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല റാങ്ക് ഹോൾഡർ സംഘടനകളും രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപീകരിച്ചതാണെന്ന് വിമർശിച്ച മന്ത്രി, സമരത്തില്‍നിന്ന് പിന്മാറാന് ഉദ്യോഗാര്‍ഥികള്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു,
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.