നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'UDF കാലയളവിൽ കിൻഫ്രയിൽ ഉണ്ടായിരുന്നത് മൂന്ന് ഏജൻസികൾ'; പ്രതിപക്ഷ നേതാവിനു മറുപടിയുമായി മന്ത്രി ഇ.പി. ജയരാജൻ

  'UDF കാലയളവിൽ കിൻഫ്രയിൽ ഉണ്ടായിരുന്നത് മൂന്ന് ഏജൻസികൾ'; പ്രതിപക്ഷ നേതാവിനു മറുപടിയുമായി മന്ത്രി ഇ.പി. ജയരാജൻ

  മൂന്നു കമ്പനികളുമായി നിയമിച്ചത് 63 പേരെയാണെന്നു ഇ.പി.ജയരാജൻ

  ഇ പി ജയരാജൻ

  ഇ പി ജയരാജൻ

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് കൺസൾട്ടൻസി രാജെന്ന പ്രതിപക്ഷ നേതാവിൻറെ ആരോപണത്തിനു മറുപടിയുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജൻ.

  1993 ൽ കിൻഫ്ര തുടങ്ങിയതു മുതൽ കൺസൾട്ടൻസിയുണ്ട്. യു ഡി എഫ് ഭരിച്ച 2011 - 15 കാലയളവിൽ മൂന്നു ഏജൻസികളാണ് ഉണ്ടായിരുന്നത്. 1. All Kerala Social Service Association 2. Talent HR Consultancy 3. Industrial Detective Fire and Security Agency PVT.Ltd. ഈ മൂന്നു കമ്പനികളുമായി നിയമിച്ചത് 63 പേരെയാണെന്നു ഇ.പി.ജയരാജൻ പറഞ്ഞു.

  2016-18 കാലയളവിലെ കൺസൾട്ടൻസി നിശ്ചയിച്ചത് യുഡിഎഫ് സർക്കാരാണ്. ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് ആഴ്ചകൾക്കു മുമ്പ് 2016 ഏപ്രിലിൽ യുഡിഎഫ് നിയമിച്ചവർ 2018 വരെ തുടർന്നു. Detective Security Services എന്ന ഏജൻസിക്കായിരുന്നു അന്നു കരാർ. 75 നിയമനങ്ങളാണ് അന്നു നടന്നത്. പ്രതിമാസം നൽകിയ സർവീസ് ചാർജ് 8,93,045 രൂപ നൽകിയിരുന്നെന്നും ഇ.പി.ജയരാജൻ വിശദീകരിക്കുന്നു.
  TRENDING:Video: ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]
  ഏറ്റവും കുറഞ്ഞ സർവീസ് ചാർജ് ക്വാട്ട് ചെയ്ത മിൻറ് എന്ന ഏജൻസിയെ ആണ് ഈ സർക്കാർ തെരഞ്ഞെടുത്തത്. 90 കരാർ നിയമനങ്ങളാണ് മിൻറ് നടത്തിയത്. ജോലിക്കാരുടെ വേതനം, സർവീസ് ചാർജ് എന്നിവ ഉൾപ്പെടെ 19,95,343 രൂപയാണ് അവർക്കു നൽകുന്നത്. കഴിഞ്ഞ മാർച്ചിൽ അവരുടെ കാലാവധി കഴിഞ്ഞെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നിലവിലെ വ്യവസ്ഥ പ്രകാരം തന്നെ ഒരു വർഷത്തേക്ക് കരാർ നീട്ടി നൽകുകയായിരുന്നെന്നും വ്യവസായ മന്ത്രി പറഞ്ഞു.
  Published by:user_49
  First published:
  )}