നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നോക്കുകൂലിക്കെതിരെ കർശന നടപടിയെന്ന് മന്ത്രി ഇപി ജയരാജൻ

  നോക്കുകൂലിക്കെതിരെ കർശന നടപടിയെന്ന് മന്ത്രി ഇപി ജയരാജൻ

  പ്രതിസന്ധിയിലായ വ്യവസായസ്ഥാപനങ്ങളെ സഹായിക്കാന്‍ വ്യവസായബാങ്ക് രൂപീകരിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. കഞ്ചിക്കോട് വ്യവസായമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ന്യൂസ് 18 കേരളയും കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച വ്യവസായ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ഇ പി ജയരാജൻ

  ഇ പി ജയരാജൻ

  • Share this:
   പാലക്കാട്: പ്രതിസന്ധിയിലായ വ്യവസായസ്ഥാപനങ്ങളെ സഹായിക്കാന്‍ വ്യവസായബാങ്ക് രൂപീകരിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. തകര്‍ന്നു കിടക്കുന്ന സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് പലിശരഹിത വായ്പ നല്‍കും. നോക്കുകൂലിക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

   കഞ്ചിക്കോട് വ്യവസായമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ന്യൂസ് 18 കേരളയും കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച വ്യവസായ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പുതിയ വ്യവസായ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി ഇ പി ജയരാജന്‍ വ്യവസായികളെ സഹായിക്കാന്‍ വ്യവസായബാങ്ക് രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

   SDPI വേദിയിൽ സംസാരിച്ചതിന്‍റെ വൈരാഗ്യം; CPM കള്ളക്കേസ് എടുത്തെന്ന് മുൻ ഇമാം

   സ്ഥാപനങ്ങള്‍ പൂട്ടുകയല്ല, പ്രവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വ്യവസായ പാര്‍ക്കുകള്‍ നവീകരിക്കും. പ്രതിസന്ധിയിലായ സ്ഥാപനങ്ങളില്‍ പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കും. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

   ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ജലക്ഷാമം പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഫോക്കസ് ഓണ്‍ ലേബര്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി, ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. അപ്പു, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു പാലക്കാട്ടെ വിവിധ വ്യവസായ സംഘടനാ പ്രതിനിധികള്‍ കോൺക്ലേവിൽ പങ്കെടുത്തു. ന്യൂസ് 18 കേരള എഡിറ്റര്‍ രാജീവ് ദേവരാജ് ആമുഖപ്രസംഗം നടത്തി.

   First published:
   )}