• HOME
  • »
  • NEWS
  • »
  • kerala
  • »
  • വൈൻ നിർമ്മാണം: വ്യവസായ മന്ത്രി ആഗ്രഹിക്കുന്നതു പോലെ കേരളത്തിൽ നടക്കുമോ?

വൈൻ നിർമ്മാണം: വ്യവസായ മന്ത്രി ആഗ്രഹിക്കുന്നതു പോലെ കേരളത്തിൽ നടക്കുമോ?

പഴങ്ങളിൽനിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് അനുമതി നൽകുമെന്ന് മന്ത്രി

വൈൻ

വൈൻ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് വൈൻനിർമാണ യൂണിറ്റുകൾക്ക് അനുമതി നൽകുന്നത് വ്യവസായ വകുപ്പിൻറെ പരിഗണനയിലെന്ന് മന്ത്രി ഇ.പി ജയരാജൻ. കാർഷികോത്‌പന്നങ്ങളിൽനിന്ന് മൂല്യവർധിത ഉത്‌പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൈൻ നിർമാണത്തിന് അനുമതി നൽകാൻ വ്യാവസായ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വ്യവസായ മന്ത്രി പ്രഖ്യാപിച്ചതു പോലെ അത്ര എളുപ്പത്തിൽ സംസ്ഥാനത്ത് ഇത് നടപ്പാക്കാനാകുമോയെന്ന ചോദ്യമാണ് സ്വാഭാവികമായും ഉയർന്നു വരുന്നത്.
    RELATED NEWS:കൈതച്ചക്കയും ഈസ്റ്റും പഞ്ചസാരയും ഉണ്ടോ? ഒന്ന് 'കിക്ക്' ആകാൻ തൽക്കാലം അത്രയും മതി [PHOTOS]വീട്ടിൽ നിർമ്മിച്ച 1000 ലിറ്റർ വൈൻ പിടിച്ചെടുത്തു; സ്ത്രീക്കെതിരെ കേസ് [NEWS]മദ്യ വിൽപന: വെർച്വൽ ക്യൂവിനുള്ള സാധ്യത തേടി വെബ്കോ [NEWS]
    മന്ത്രി പറഞ്ഞത്

    "പഴങ്ങളിൽനിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് അനുമതി നൽകും. കശുമാങ്ങയിൽനിന്ന് വൈൻ ഉണ്ടാക്കാനുള്ള ഒരു പദ്ധതിക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഉത്‌പാദനച്ചെലവ് കൂടിയതിനാൽ നിർമാണം തുടങ്ങാനായിട്ടില്ല. വാഴപ്പഴം, പൈനാപ്പിൾ എന്നിവയിൽനിന്നൊക്കെ ഒട്ടേറെ മൂല്യവർധിത ഉത്‌പന്നങ്ങളുണ്ടാക്കാനാകും. പൈനാപ്പിളിൽനിന്ന് നല്ല വൈൻ ഉത്‌പാദിപ്പിക്കാനുള്ള സാധ്യത ഏറെയാണ്."- ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

    കേരളത്തിലെ സാധ്യത

    മദ്യ വിൽപനയിൽ റെക്കോ‍ഡ് വരുമാനം നേടുന്ന ഒരു സംസ്ഥാനമാണ് കേരളം.സംസ്ഥാന സർക്കാരിന്റെ നികുതേതര വരുമാനത്തിന്റെ ഏറിയ പങ്കും മദ്യ വിൽപനയിൽ നിന്നാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ തദ്ദേശീയമായി നിർമ്മിക്കുന്ന വൈനിന്റെ വിപണന സാധ്യതയും ഏറെയാണ്.

    ലോക് ഡൗണിനെ തുടർന്ന് പഴവർഗമേഖലയ്ക്ക്  319 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് മന്ത്രി പറയുന്നത്.  പൈനാപ്പിളിനു മാത്രം 50 കോടി നഷ്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് സുലഭമായി ലഭിക്കുന്ന പൈനാപ്പിൾ, ചക്ക പോലുള്ള ഫലവർഗങ്ങളിൽ നിന്നും വൈൻ പോലൊരു മൂല്യവർധിത ഉൽപന്നം നിർമ്മിക്കുന്നത് ഏറെ എളുപ്പവുമാണ്.



    വെല്ലുവിളികൾ

    മദ്യ നിരോധനമല്ല, ഘട്ടം ഘട്ടമായുള്ള മദ്യ വർജ്ജനമാണ് സർക്കാരിന്റെ പൊതുനിലപാടെന്ന് പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൈൻ നിർമ്മാണ യൂണിറ്റുകൾക്ക് അനുമതി നൽകുന്നത് എതിർപ്പുകൾക്കും വഴിവയ്ക്കും. സമ്പൂർണ്ണ മദ്യ നിരോധനം ആവശ്യപ്പെടുന്ന സംഘടനകളും നേതാക്കളും സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തും.

    അതേസമയം ആൽക്കഹോളിന്റെ അംശം കുറവായതിനാൽ തന്നെ വൈൻ നിർമ്മാണത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിട്ടുണ്ട്. ഈ സാഹചര്യത്തിൽ എതിർപ്പുകളെ മറികടക്കാൻ പഴവർഗങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നം മാത്രമാണിതെന്ന വാദം സർക്കാരും ഉന്നയിച്ചേക്കും.
    Published by:Aneesh Anirudhan
    First published: