'തെരഞ്ഞെടുപ്പിൽ ഭഗവാൻ ശ്രീ അയ്യപ്പൻ ഞങ്ങളെ തുണയ്ക്കും': ഇ.പി ജയരാജൻ

മരടിൽ കോടതി പറഞ്ഞതു പോലെ ചെയ്യേണ്ടി വന്നു. അതു പോലെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും സർക്കാർ ചെയ്തത്.

news18-malayalam
Updated: October 8, 2019, 8:43 PM IST
'തെരഞ്ഞെടുപ്പിൽ ഭഗവാൻ ശ്രീ അയ്യപ്പൻ ഞങ്ങളെ തുണയ്ക്കും': ഇ.പി ജയരാജൻ
ഇ പി ജയരാജൻ
  • Share this:
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിൽ ഭഗവാൻ ശ്രീ ആയ്യപ്പൻ തുണയ്ക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. മരടിൽ കോടതി പറഞ്ഞതു പോലെ ചെയ്യേണ്ടി വന്നു. അതു പോലെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും സർക്കാർ ചെയ്തതെന്നും ജയരാജൻ പറഞ്ഞു..

സുധാകരൻ മലയാള സാഹിത്യത്തിന് ചേരാത്ത ഒന്നും പറഞ്ഞിട്ടില്ല. വേഷംകെട്ടി വരുന്നവരെയാണ് പൂതന എന്ന് പറയുന്നത്. മാനസികവിഭ്രാന്തി കൊണ്ടാണ് യുഡിഎഫ് നേതാക്കള്‍ ഇതുപോലുളള നിസാരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. ജി. സുധാകരന്റെ വിവാദ പ്രസ്താവനയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വോട്ടുകച്ചവടം നടത്തിയ പാരമ്പര്യം ഉളളതുകൊണ്ടാണ് മുല്ലപ്പളളി രാമചന്ദ്രന്‍ വോട്ടുമറിക്കല്‍ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി പ്രതികരിച്ചു.

Also Read വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് യുവതികൾക്ക് ശബരിമല ദർശനം നടത്താം; എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈ

First published: October 8, 2019, 8:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading