നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പബ്ബുകളോട് എതിർപ്പില്ല; എങ്ങനെ പ്രയോഗത്തിൽ വരുത്താമെന്ന് പരിശോധിക്കും': മന്ത്രി ടി പി രാമകൃഷ്ണൻ

  'പബ്ബുകളോട് എതിർപ്പില്ല; എങ്ങനെ പ്രയോഗത്തിൽ വരുത്താമെന്ന് പരിശോധിക്കും': മന്ത്രി ടി പി രാമകൃഷ്ണൻ

  ''പബ്ബുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്നതില്‍ വലിയ പഠനത്തിന്റെ ആവശ്യമൊന്നുമില്ല. ''

  tp ramakrishnan

  tp ramakrishnan

  • Share this:
   സംസ്ഥാനത്ത് പബ്ബുകള്‍ അനുവദിക്കുന്നതിനോട് തത്വത്തില്‍ എതിര്‍പ്പില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എങ്ങനെ പ്രയോഗത്തില്‍ വരുത്തണമെന്നതിന്റെ വിശദാംശങ്ങളിലേക്ക് പോയിട്ടില്ല. അതേക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

   പബ്ബുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്നതില്‍ വലിയ പഠനത്തിന്റെ ആവശ്യമൊന്നുമില്ല. വിഷയത്തില്‍ ഇപ്പോള്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

   Also Read-  അടിച്ചുപൊളിക്കാൻ പബ്ബുകൾ വരുമോ? പബ്ബുകളെക്കുറിച്ച് സൂചന നൽകി മുഖ്യമന്ത്രി

   കേരളത്തിൽ‌ പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. 'നാം മുന്നോട്ട്' എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

   രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

   Also Read- 'പബ് എന്നാൽ 'പബ്ലിക് ഹൗസ്'; സോഷ്യൽ ഡ്രിങ്കിങിനുള്ള സ്ഥലം; കുടിച്ച് കൂത്താടി ബഹളമുണ്ടാക്കുന്ന സ്ഥലമല്ല'

    
   First published: