ന്യൂഡൽഹി: കോണ്‍ഗ്രസില്‍ നിന്നും അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് വരുമോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. ബി.ജെ.പിയില്‍ ചേരുന്നതിനായി അബ്ദുള്ളക്കുട്ടി സമീപിച്ചതായി അറിയില്ല. ബി.ജെ.പി നയങ്ങളോട് യോജിക്കുന്ന എല്ലാവരെയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായും മുരളീധരന് പറഞ്ഞു.
നരേന്ദ്രമോദിയെ വിലയിരുത്തുന്നതില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥിരതയുള്ള നിലപാടാണുള്ളത്. മോദിയെ പുകഴ്ത്തിയതിന് സി.പി.എം പുറത്താക്കിയപ്പോഴാണ് അബ്ദുള്ള കുട്ടിയെ കോണ്‍ഗ്രസിലെടുത്തത്. അതേ നിലപാടാണ് അബ്ദുള്ളക്കുട്ടി ഇപ്പോഴും തുടരുന്നത്. കേരളത്തില്‍ കെട്ടിപൊക്കി വന്ന നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തോട് യോജിക്കാത്തവര്‍ കോണ്‍ഗ്രസില്‍ തന്നെ ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
സത്യം മറച്ചുവയ്ക്കലാണ് എന്റെ ദൈവമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടില്ല. ഗാന്ധി വിശ്വാസികളെന്നു പറയുന്ന കോണ്‍ഗ്രസിന് സത്യം പറയുന്നവരെ തള്ളിപ്പറയാനാകില്ല. ബി.ജെ.പി കേരള ഘടകത്തില്‍ ഇപ്പോള്‍ പുനഃസംഘടനയുടെ ആവശ്യമില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.