തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന ആരോപണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്. പദ്ധതി നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച വിഹിതം എത്രയെന്നു വ്യക്തമാക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. ലൈഫ് സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായി ചിത്രീകരിക്കുകയാണെന്നും വി മുരളീധരന് കുറ്റപ്പെടുത്തി.
ലൈഫ് മിഷന് പദ്ധതിയില്‍പ്പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്നും പിണറായി സര്‍ക്കാര്‍ പദ്ധതിയെന്ന അവകാശവാദം കളവാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നു.
ലൈഫ് മിഷന് പദ്ധതിപ്രകാരം സംസ്ഥാനത്ത് 2,14262 വീടുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ചടങ്ങ് ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.