നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാരിന്റെ മാവോയിസ്റ്റ് വേട്ട സംശയകരം; കേന്ദ്ര മന്ത്രി വി. മുരളീധരൻ

  സർക്കാരിന്റെ മാവോയിസ്റ്റ് വേട്ട സംശയകരം; കേന്ദ്ര മന്ത്രി വി. മുരളീധരൻ

  നിയമം അനുശാസിക്കുന്ന രീതിയിലാണ് മാവോവാദികളെ നേരിടേണ്ടതെന്നും കേന്ദ്ര മന്ത്രി.

  കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

  കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

  • Share this:
   തിരുവനന്തപുരം:  സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോൾ നടത്തിയ  മാവോയിസ്റ്റ് വേട്ട സംശയകരമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. തെരഞ്ഞെടുപ്പ് സമയത്തായിരുന്നു കൂടത്തായി സംഭവം ശ്രദ്ധ തിരിച്ചത്. മാവോ വാദികളോട് വിയോജിപ്പാണ്. പക്ഷെ നിയമം അനുശാസിക്കുന്ന രീതിയിലാണ് അവരെ  നേരിടേണ്ടതെന്നും മന്ത്രി ഡല്‍ഹിയില്‍ വ്യക്തമാക്കി.

   മാവോവാദികളെ വെടിവച്ചു കൊന്നതിനെതിനെ വിമർശിച്ച് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയും രംഗത്തെത്തി.  മനുഷ്യനെ വെടിവെച്ചു കൊല്ലാൻ ആർക്കാണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു.

   Also Read മൂന്ന് വർഷം; മൂന്ന് ഏറ്റുമുട്ടൽ; കൊലപ്പെടുത്തിയത് ആറ് മാവോവാദികളെ

   യഥാര്‍ഥ വസ്തുതകള്‍ അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മവോയിസ്റ്റുകളെ അമർച്ച ചെയ്യേണ്ടത് ഈ രീതിയിലല്ല. വെടിവച്ചു കൊല്ലുകയല്ല അവരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്. ഉന്മൂലനം ചെയ്ത് നാടുനന്നാക്കാമെന്നത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.

   First published: