തിരുവനന്തപുരം: എൻ.കെ പ്രേമചന്ദ്രൻ എംപിയെ പരോക്ഷമായി വിമർശിച്ച് മന്ത്രി ജി. സുധാകരൻ. ആളാകാനും പ്രചാരണത്തിനും വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
ഓരോ പളളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമം ഉണ്ടാക്കാൻ തുടങ്ങിയാൽ സ്ഥിതി എന്താകുമെന്നും ചർച്ചയിലൂടെ പരിഹാരം കാണേണ്ട വിഷയമാണിതെന്നും ജി സുധാകരൻ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ കയറാതിരിക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് പറയുന്നത് ശരിയോ തെറ്റോയെന്ന് ഭരണഘടന വായിച്ചിട്ട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെൻറിൽ കമണ്ഡലുവും, ഗദയും, വടിയും, തലേക്കെട്ടുമായാണ് ചിലർ വരുന്നതെന്നും ഇത് നിയമ വിരുദ്ധമാണെന്നും സുധാകരൻ പറഞ്ഞു. ക്രിമിനൽ കേസിലെ പ്രതികളാണ് പല എംപിമാരെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.