• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശശികുമാര വര്‍മ്മ കള്ളനും അവസരവാദിയുമെന്ന് ജി. സുധാകരന്‍


Updated: January 12, 2019, 5:46 PM IST
ശശികുമാര വര്‍മ്മ കള്ളനും അവസരവാദിയുമെന്ന് ജി. സുധാകരന്‍

Updated: January 12, 2019, 5:46 PM IST
കണ്ണൂര്‍: പന്തളം കൊട്ടാരത്തിലെ ശശികുമാര വര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മന്ത്രി ജി.സുധാകരന്‍ വീണ്ടും രംഗത്ത്. ശശികുമാര വര്‍മ്മ കള്ളനും അവസരവാദിയും കാലു മാറ്റക്കാരനുമാണെന്നാണ് മന്ത്രി ജി. സുധാകരന്‍ ഇന്ന് കണ്ണൂരില്‍ പറഞ്ഞത്.

ശബരിമല തന്ത്രി അതിഭൗതികവാദിയാണ്. അതുകൊണ്ടാണ് ജീവന്‍ കളഞ്ഞും അയ്യപ്പനെ സംരക്ഷിക്കും എന്നു പറയുന്നതിനു പകരം അമ്പലം പൂട്ടി സ്ഥലം വിടുമെന്നു പറഞ്ഞതെന്നും മന്ത്രി ആരോപിച്ചു.

ഐ.ആര്‍.പി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി തളിപ്പറമ്പില്‍ നടത്തിയ ശബരിമല ഇടത്താവളത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Also Read പൂജാരിമാർക്കെതിരായ പരാമർശം പിൻവലിച്ച് സുധാകരൻ; കണ്ണന്താനത്തിന് പരിഹാസം

Also Read തന്ത്രി ബ്രാഹ്മണരാക്ഷസൻ; അയ്യപ്പനോട് തന്ത്രിക്ക് സ്നേഹമില്ലെന്ന് മന്ത്രി സുധാകരൻ

നല്ല സാമ്പത്തിക ലാഭം കിട്ടുന്നതു കൊണ്ടാണ് തന്ത്രി ശബരിമലയില്‍ അള്ളിപ്പിടിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശശികുമാര വര്‍മ്മ പാര്‍ട്ടി അംഗവും എസ്.എഫ്.ഐ ഭാരവാഹിയായിരുന്നു. അങ്ങനെയാണ് ജോലി കിട്ടയിത്. ഇപ്പോള്‍ കാലു മാറി. ഇയാള്‍ കള്ളനും മോഷണ സ്വഭാവവുമുള്ളയാളുമാണ്. അതുകൊണ്ടാണ് തിരുവാഭരണം തിരിച്ച് കിട്ടുമോ എന്നു ചോദിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...