ഫാസ്ടാഗ് : പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കകം യോഗം

പാലിയേക്കര ടോൾ പ്ലാസയിൽ തിരക്ക് അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ പഴയരീതി തുടരും

News18 Malayalam | news18-malayalam
Updated: December 16, 2019, 6:11 PM IST
ഫാസ്ടാഗ് : പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കകം യോഗം
news18
  • Share this:
തൃശ്ശൂർ : ഫാസ്ടാഗ് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ ഒരാഴ്ചക്കകം പ്രത്യേക യോഗം ചേരുമെന്ന് കളക്ടര്‍ എസ്.ഷാനവാസ്. പാലിയേക്കര ടോൾ പ്ലാസയിൽ തിരക്ക് അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ പഴയരീതി തുടരാനും താല്‍ക്കാലികമായി തീരുമാനിച്ചതായി കലക്ടർ വ്യക്തമാക്കി.

also read :അവസാന തീയതി ഡിസംബർ 31; ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്യുന്നത് എങ്ങനെ?

പാലിയേക്കര ടോൾ പ്ലാസയിൽ നാല് ലൈനുകൾ കൂടി അധികമായി നിർമിക്കണമെന്നും അതിന് സ്ഥലം വിട്ടു നൽകണമെന്നും  ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം വിട്ടു നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് ആവശ്യമായ പണം ഇവർ നൽകിയിട്ടില്ലെന്നും കലക്ടർ വിശദീകരിച്ചു.

പാലിയേക്കരയിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യ പാസ് നൽകുന്നത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റിയോട് സംസാരിച്ചിട്ടുണ്ട്. ഈ ഇനത്തിൽ സർക്കാർ മൂന്ന് കോടി രൂപ സംസ്ഥാന സർക്കാരിന് നൽകാനുണ്ട്. 150 രൂപ നൽകി പാസ്സ് എടുക്കാൻ കുറച്ച് ആളുകൾ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. കുറച്ച് പേർ സൗജന്യ പാസ് എന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണ്-കലക്ടർ പറഞ്ഞു.

75%  വണ്ടികളിലും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയിട്ടില്ലാത്തതിനാൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിൽ 30 ദിവസത്തേക്ക് ഇളവ് ഏർപ്പെടുത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇളവ് ഏർപ്പെടുത്തുന്നത്.
First published: December 16, 2019, 5:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading