ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്നു നൽകിയ സംഘടനയെ രൂക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരൻ. ഉദ്ഘാടനം തീരുമാനിച്ചിരുന്ന പാലം തുറന്നു നൽകിയ നടപടി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. മുഴുവൻ ജനങ്ങളെയും പറ്റി സംസാരിക്കാൻ വി ഫോർ കൊച്ചി ആരാണ്. അവർ വി ഫോർ കൊച്ചി ആണെങ്കിൽ ബാക്കിയുള്ളവർ അമേരിക്കക്കാർ ആണോ എന്നും മന്ത്രി ചോദിച്ചു.
വി ഫോർ കൊച്ചി മാങ്ങാത്തൊലി ആണ്. മാങ്ങാത്തൊലി ചവിട്ടിയാൽ വീഴും എന്നാൽ ഞങ്ങൾ അത് ചെയ്യില്ല, സംയമനം പാലിക്കുക ആണെന്നും മന്ത്രി പറഞ്ഞു. കേരളം മൊത്തത്തിൽ ട്വൻറി20 ആകാമെന്ന് കരുതേണ്ടെന്നും ട്വൻറി20 യുടെ കളി പിഡബ്ല്യുഡിയോട് വേണ്ടെന്നും മന്ത്രി പ്രതികരിച്ചു.
കോവിഡും പ്രളയവും ഒക്കെ കാരണം ഒരു വർഷം നഷ്ടമായെങ്കിലും അതൊക്കെ അതിജീവിച്ചാണ് വൈറ്റില കുണ്ടന്നൂർ പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് 27 റിവ്യൂ നടത്തി. മദ്രാസ് ഐഐടിയുടെ സംഘമെത്തി പരിശോധനകൾ നടത്തിയിരുന്നു. പാലം നാടിന് സമർപ്പിക്കുമ്പോൾ അത് സർക്കാരിൻ്റെയും ഒപ്പം ജനങ്ങളെയും കൂടി നേട്ടമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.