'രാത്രി വെള്ളമടിച്ച് വണ്ടിയോടിക്കുന്ന ഐഎഎസ് മണ്ടന്മാര്‍ വേറെയുമുണ്ട്': മന്ത്രി ജി സുധാകരന്‍

ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ട്. ഐഎഎസുകാര്‍ ദൈവമല്ല.

news18
Updated: August 4, 2019, 1:36 PM IST
'രാത്രി വെള്ളമടിച്ച് വണ്ടിയോടിക്കുന്ന ഐഎഎസ് മണ്ടന്മാര്‍ വേറെയുമുണ്ട്': മന്ത്രി ജി സുധാകരന്‍
sudhakaran sriram
  • News18
  • Last Updated: August 4, 2019, 1:36 PM IST
  • Share this:
ആലപ്പുഴ: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാന്‍ ഐഎഎസ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍. രാത്രി വെള്ളമടിച്ച് വണ്ടിയോടിക്കുന്ന ഐഎഎസ് മണ്ടന്മാര്‍ വേറെയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയത്.

ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്നും താനിത് നേരത്തെ പറഞ്ഞതാണെന്നും പറഞ്ഞ ജി സുധകരന്‍ ഐഎഎസുകാര്‍ ദൈവമല്ലെന്നും ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഐഎഎസ് ഒരു മത്സരപ്പരീക്ഷ മാത്രമാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: 'തെറ്റ് ചെയ്തവർ ആരായാലും കർശന നടപടി ഉണ്ടാകും' ശ്രീറാമിനെതിരെ മുഖ്യമന്ത്രി

നേരത്തെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ശ്രീറാമിനെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. 'തെറ്റ് ചെയ്താല്‍ ശിക്ഷ ഉറപ്പ്, ആരേയും സംരക്ഷിക്കില്ല, എത്ര ഉന്നതനായ ഉദ്യോഗസ്ഥനായാലും നടപടി ഉറപ്പ്. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ നടപടി ക്രമം അനുസരിച്ച് സ്വീകരിക്കും. സര്‍ക്കാര്‍ ആശുപത്രയില്‍ ചികിത്സ തേടാത്തത് സംബദ്ധിച്ചും പരിശോധിക്കും.' എന്നായിരുന്നു ചന്ദ്രശേഖരന്റെ വാക്കുകള്‍.

ഇന്നലെ പുലര്‍ച്ചെയായിരുന്നു മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമനോടിച്ച കാറിടിച്ച് സിറാജ് ബ്യൂറോ ചീഫായിരുന്നു ബഷീര്‍ കൊല്ലപ്പെട്ടത്. കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ശ്രീറാം സൗകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

First published: August 4, 2019, 1:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading