നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മഴക്കെടുതി; പൊതുമരാമത്തിന് 2611 കോടി രൂപയുടെ നാശനഷ്ടമെന്ന് മന്ത്രി

  മഴക്കെടുതി; പൊതുമരാമത്തിന് 2611 കോടി രൂപയുടെ നാശനഷ്ടമെന്ന് മന്ത്രി

  ഇടുക്കി, വയനാട് ജില്ലകളിലാണ് ദേശീയപാതയിൽ 90 ശതമാനവും നാശനഷ്ടമുണ്ടായിരിക്കുന്നതെന്ന് മന്ത്രി.

  g sudhakaran

  g sudhakaran

  • Share this:
   തിരുവനന്തപുരം: മഴക്കെടുതികളിൽ പൊതുമരാമത്ത് വകുപ്പിന് 2611 കോടി രൂപയുടെ നാശ നഷ്ടം ഉണ്ടായതായി മന്ത്രി ജി സുധാകരൻ. നവ കേരള നിർമാണത്തിന്റെ ഭാഗമായ പുനർ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഇപ്പോള്‍ മഴക്കെടുതികൾ മൂലം നാശനഷ്ടം ഉണ്ടായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നു.

   പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ 1600 കിലോമീറ്റർ റോഡ് തകർന്നു, 88 പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, 80 സർക്കാർ കെട്ടിടങ്ങൾക്ക് നാശനഷ്ടം ഉണ്ടായി, 308 ദേശീയ പാതകൾ തകർന്നു- മന്ത്രി വ്യക്തമാക്കുന്നു.

   also read: 'സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല': വി. മുരളീധരനു മറുപടിയുമായി പിണറായി

   തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിന് 2000 കോടിയും പാലങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് 159 കോടിയും സർക്കാർ കെട്ടിടങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് രണ്ട് കോടിയും ദേശീയ പാതയുടെ പുനർ നിർമാണത്തിന് 450 കോടിയും വേണ്ടി വരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

   ഇടുക്കി, വയനാട് ജില്ലകളിലാണ് ദേശീയപാതയിൽ 90 ശതമാനവും നാശനഷ്ടമുണ്ടായിരിക്കുന്നതെന്നും ബാക്കിയുള്ളവ പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലാണെന്നും മന്ത്രി അറിയിച്ചു.

   മഴമാറിയാൽ ഉടൻ തന്നെ പാലങ്ങൾ പുനർ നിർമിക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ പ്രളയക്കെടുതിയിൽ ലോക ബാങ്കിന്റെയും യുഎന്‍ ഡവലപ്മെന്റ് കമ്മിറ്റിയുടെയും കണക്ക് പ്രകാരം 11000 കോടിയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പിനുണ്ടായതെന്നും മന്ത്രി അറിയിച്ചു.

   കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എത്രയും വേഗം പുനർനിർമാണത്തിന് ആവശ്യമായ നടപടികൾ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സ്വീകരിക്കുമെന്നും ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ നാശനഷ്ടമുണ്ടായ കെട്ടിടങ്ങളുടെയും റോഡുകളുടെയും പാലങ്ങളുടെയും പുനർനിര്‍മാണം സംബന്ധിച്ച വിഷയം ഗൗരവമായി പരിഗണിച്ചുവെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രി.

   First published:
   )}