ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപ നിശാന്തിനെ വിധികർത്താവാക്കിയ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി ജി സുധാകരൻ. കലോത്സവ വേദിക്കരികിലെ പ്രതിഷേധം അനുചിതമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കലോത്സവത്തിലെ ഉപന്യാസ മത്സരത്തിൽ ആയിരുന്നു വിധികർത്താവായി ദീപ നിശാന്ത് എത്തിയത്. എബിവിപി, യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ ഇതിനെതിരെ പ്രതിഷേധവുമായി മൂല്യനിർണയ വേദിക്ക് സമീപം എത്തിയിരുന്നു.
പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. മൂല്യനിർണയത്തിൽ നിന്ന് ദീപ നിശാന്തിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാർ എത്തിയത്. ദീപ നിശാന്തിനു പകരം മറ്റൊരു വിധികർത്താവിനെ ഉപയോഗിച്ച് മൂല്യനിർണയം വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതേസമയം, ദീപ നിശാന്തിനെ വിധികർത്താവായി കൊണ്ടുവന്നത് യോഗ്യതയുള്ളതു കൊണ്ടാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ ധന്യ എസ് കുമാർ പറഞ്ഞു. കോളേജ് അധ്യാപികയും എഴുത്തുകാരിയും എന്ന നിലയിലാണ് ദീപ നിശാന്തിനെ ക്ഷണിച്ചതെന്നും വിധികർത്താക്കളുടെ പാനലിൽ നിന്ന് ദീപ നിശാന്തിനെ മാറ്റേണ്ട കാര്യമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻ കുമാറും പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.