നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വാഹനവ്യൂഹം ഭവതിതൻ മേനിയിൽ മേൽ മേൽ ഉരസി ഉരസി രമിക്കവേ' ആലപ്പുഴ ബൈപ്പാസിന് രോമാഞ്ചമെന്ന് മന്ത്രിയുടെ കവിത

  'വാഹനവ്യൂഹം ഭവതിതൻ മേനിയിൽ മേൽ മേൽ ഉരസി ഉരസി രമിക്കവേ' ആലപ്പുഴ ബൈപ്പാസിന് രോമാഞ്ചമെന്ന് മന്ത്രിയുടെ കവിത

  മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചത്.

  മന്ത്രി ജി സുധാകരൻ

  മന്ത്രി ജി സുധാകരൻ

  • News18
  • Last Updated :
  • Share this:
   നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമായത്. ഇതിനിടയിൽ ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് മന്ത്രി ജി സുധാകരൻ കുറിച്ച കവിതയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. എലിവേറ്റഡ് ഹൈവേ ഉൾപ്പെടുന്ന ബൈപ്പാസിനെ ആകാശസുന്ദരി, കോമളാംഗി എന്നെല്ലാമാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

   കവിത ഇതിനകം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ഹിറ്റായി കഴിഞ്ഞു. നാളെയുടെ സ്വപ്നങ്ങൾ
   എന്നാണ് കവിതയ്ക്ക് പേര് നൽകിയിരിക്കുന്നത്. കവിതയിലെ വരികൾ ഇങ്ങനെ,

   'ഓടിയോടി തിമർക്കും
   ഗതാഗത വാഹന വ്യൂഹം
   ഭവതിതൻ മേനിയിൽ
   മേൽ മേൽ ഉരസി ഉരസി
   രമിക്കവെ
   ഭീതിയല്ലുത്സാഹമാണു
   നിനക്കതു
   രോമാഞ്ചമാണു
   കദനമല്ലെന്നതും
   സേവനം സേവനം
   തന്നെ നിനക്കതു
   ആകാശ സുന്ദരി!
   കോമളാംഗി!
   നിന്റെ ആകർഷണത്തി-
   നുപമയില്ലന്നൊന്നുമേ!
   ആയത് നാട്ടിലെ പൂർവി
   കർ കാട്ടിയ
   കാലാതിവർത്തിയാം
   ദാനകർമം ഫലം,
   ഖേദവിവാദ
   കലാപശൂന്യം
   തവകാലം ചരിത്രം
   സുകൃതിനിയാണുനീ!
   ഏവരും ഒന്നേ മൊഴിയുമ
   നോഹരി!
   "നീ എന്റെ നാടിന്റെ
   സ്വപ്നപുത്രി
   നീളെ പുനർജനിക്കുന്നി
   താലപ്പുഴ
   നാളതൻ സ്വപ്നങ്ങൾ
   പങ്ക് വെക്കു."

   മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ആദ്യയാത്ര നടത്തി.

   പൊതുമരാമത്ത് മന്ത്രി ആദ്യയാത്ര നടത്തിയതിനു പിന്നാലെ പൊതുജനങ്ങളുടെ വാഹനങ്ങളും ആലപ്പുഴ ബൈപ്പാസിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയ്ക്കായുള്ള പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് ബൈപ്പാസ് യാഥാർത്ഥ്യമായതോടെ അന്ത്യമായത്.
   You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര സഹമന്ത്രിമാരായ വി കെ സിങ്, വി മുരളീധരൻ, മന്ത്രിമാരായ തോമസ് ഐസക്ക്, പി തിലോത്തമൻ, എ എം ആരിഫ് എം പി എന്നിവരും സന്നിഹിതർ ആയിരുന്നു.

   കഴിഞ്ഞദിവസം, ആലപ്പുഴ ബൈപ്പാസിനെച്ചൊല്ലിയുള്ള അവകാശവാദം തർക്കവിഷയമായ സാഹചര്യത്തിൽ ജി സുധാകരനെ പ്രകീർത്തിച്ച് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യർ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസിന് എതിരെ വിമർശനവുമായി രംഗത്തെത്തിയ സന്ദീപ് ജി വാര്യർ നിതിൻ ഗഡ്കരിയുടെ ഇച്ഛാശക്തിക്കും ജി.സുധാകരന്‍റെ പ്രയത്നത്തിനുമാണ് ക്രെഡിറ്റെന്ന് പറഞ്ഞിരുന്നു. അവരില്ലെങ്കിൽ ആലപ്പുഴ ബൈപ്പാസ് സ്വപ്നം മാത്രം ആകുമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ് ജി വാര്യർ പറഞ്ഞിരുന്നു.

   'ആലപ്പുഴ ബൈപ്പാസിന്റെ ആശയം തങ്ങളുടേതാണെന്നു പറഞ്ഞ് ഉദ്ഘാടന വേദിയിലേക്ക് കോൺഗ്രസ് സമരം. ആശയം കൊണ്ടു നാൽപ്പത് കൊല്ലം നടന്നവർക്കല്ല നിതിൻ ഗഡ്കരിയുടെ ഇച്ഛാശക്തിക്കും ജി.സുധാകരന്റെ പ്രയത്നത്തിനുമാണ് ക്രെഡിറ്റ്. അവരില്ലെങ്കിൽ ആലപ്പുഴ ബൈപ്പാസ് സ്വപ്നം മാത്രമാവുമായിരുന്നു.' - സന്ദീപ് ജി വാര്യർ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു.
   Published by:Joys Joy
   First published:
   )}