തിരുവനന്തപുരം: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ക്ക് നിര്‍മ്മാണ അനുമതി കൊടുത്തത് ആരാണ്? ഈ നിയമലംഘനത്തിന് കൂട്ടുനിന്നവരും ശിക്ഷിക്കപ്പെടേണ്ടേ! ഫ്ളാറ്റുകള്‍ പൊളിഞ്ഞുവീഴുമ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് ഉയരുന്ന ചോദ്യമിതാണ്. പക്ഷേ അനധികൃത ഫ്ളാറ്റുകള്‍ക്ക് അനുമതി കൊടുത്തത് ആരെന്ന് സര്‍ക്കാരിന് അറിയില്ല. നിയമസഭയില്‍ തദ്ദേശവകുപ്പ് മന്ത്രി എസി മൊയ്തീന് നല്കിയ മറുപടി രസകരമാണ്.
തീരദേശപരിപാലന നിയമം ലംഘിച്ചുകൊണ്ട് ഫ്ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് എന്നാണെന്നും ആരാണ് പഞ്ചായത്ത് ഭരിച്ചിരുന്നതെന്നുമായിരുന്നു ചോദ്യം. വിവരം ശേഖരിക്കുന്നതേയുള്ളൂവെന്നാണ് മന്ത്രിയുടെ മറുപടി. അനധികൃത നിര്‍മ്മാണത്തിന് പിന്നില്‍ നടന്ന സാമ്പത്തിക തട്ടിപ്പും അഴിമതിയും രാഷ്ട്രീയ ഇടപാടും അന്വേഷിക്കുമോയെന്ന് വ്യക്തമാക്കാനും മന്ത്രി നിയമസഭയില്‍ തയ്യാറായില്ല.
അനുമതി നല്‍കിയതില്‍ എല്‍ഡിഎഫും
മരടിലെ ഫ്ളാറ്റ് വിവാദത്തില്‍ പ്രതികൂട്ടില്‍ നിൽക്കുന്നത് മരട് നഗരസഭയാണ്. യുഡിഎഫ് ഭരിക്കുന്ന നഗരസഭ അധികൃതരുടെ സാമ്പത്തിക ഇടപെടലുകള്‍ ഫ്ളാറ്റ് ലേബിക്ക് വേണ്ടിയാണെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നു. പക്ഷേ ഫ്ളാറ്റ് നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ പഞ്ചായത്തായിരുന്ന മരട് ഭരിച്ചിരുന്നത് സിപിഎമ്മായിരുന്നു. സംഭവത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ കുറ്റക്കാരാണെന്ന് വ്യക്തം.
നിയമസഭയില്‍ മന്ത്രി മറുപടി നല്‍കാത്തത് സിപിഎമ്മിന്റെ പങ്ക് മറച്ചുവയ്ക്കുന്നതിനാണെന്നാണ് യുഡിഎഫ് ആരോപണം. കഴിഞ്ഞ നിയമസഭസമ്മേളത്തില് കോണ്‍ഗ്രസിലെ ടി. ജെ വിനോദിന്റെ ചോദ്യത്തിന് മാസങ്ങള്‍ കഴിഞ്ഞാണ് മന്ത്രി അവ്യക്തമായ മറുപടി നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Maradu flat, Maradu flat case, Maradu Flat Controversy, Maradu flat demolish, Maradu flat demolition, Maradu flat film, Maradu flat issue, Maradu flat order