• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിളിച്ചത് രാഷ്ട്രീയ ലക്ഷ്യത്തിനോ ശുപാർശക്കോ അല്ല; CI കേള്‍ക്കാന്‍ പോലും ക്ഷമ കാണിച്ചില്ല:' മന്ത്രി ജി ആർ അനില്‍

'വിളിച്ചത് രാഷ്ട്രീയ ലക്ഷ്യത്തിനോ ശുപാർശക്കോ അല്ല; CI കേള്‍ക്കാന്‍ പോലും ക്ഷമ കാണിച്ചില്ല:' മന്ത്രി ജി ആർ അനില്‍

താന്‍ എന്തിനു വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കൂ. താന്‍ കുറ്റക്കാരനെങ്കില്‍ കുറ്റം ഏറ്റെടുക്കാന്‍ തയാറാണെന്നും മന്ത്രി അനില്‍ പറഞ്ഞു

  • Last Updated :
  • Share this:
    തിരുവനന്തപുരം: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ (Minister GR Anil). വട്ടപ്പാറ സിഐയെ വിളിച്ചത് നല്ല ഉദ്ദേശ്യത്തിലാണ്. താന്‍ വിളിച്ചത് പ്രതിയെ രക്ഷിക്കാനല്ല, വീട്ടമ്മയുടെ പരാതിയാണ് പറഞ്ഞത്. പ്രതിയെ അവിടെ നിന്നും മാറ്റി കുടുംബത്തെ രക്ഷപ്പെടുത്താനാണ് താന്‍ ആവശ്യപ്പെട്ടതെന്നും ജി ആർ അനിൽ പറഞ്ഞു.

    Also Read- മന്ത്രി ജി ആർ അനിൽ ഇടപെട്ട ഗാർഹിക പീഡന പരാതിയിൽ രണ്ടാം ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

    പ്രതിയെ അടിക്കാന്‍ താന്‍ പറഞ്ഞിട്ടില്ല. സംഭാഷണത്തിന്റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലുമുള്ള ക്ഷമ കാണിച്ചില്ല. ഗുരുതരമായ വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മന്ത്രി ജി ആര്‍ അനില്‍ കുറ്റപ്പെടുത്തി.

    Also Read- 'ന്യായം നോക്കിയേ ചെയ്യൂ'; ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി ഫോണിലൂടെ തർക്കിച്ച സി.ഐ.യ്ക്ക് സ്ഥാനചലനം

    താന്‍ എന്തിനു വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കൂ. താന്‍ കുറ്റക്കാരനെങ്കില്‍ കുറ്റം ഏറ്റെടുക്കാന്‍ തയാറാണെന്നും മന്ത്രി അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും രംഗത്തെത്തി. മന്ത്രി അനിലിനോട് പൊലീസ് ഉദ്യോഗസ്ഥന്‍ കാണിച്ചത് ധിക്കാരവും അഹങ്കാരവുമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഗുരുതരമായ വീഴ്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുണ്ടായി. മന്ത്രിയോട് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞതെന്നും ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

    Also Read- നമ്പി നാരായണന്റെ അവകാശവാദങ്ങൾ കള്ളം: LPSC സ്ഥാപക ഡയറക്ടർ ഡോ. എ. ഇ. മുത്തുനായകം

    മന്ത്രി ജി ആർ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരിലാലും തമ്മിലുണ്ടായ വാക്കു തർക്കം വിവാദമായിരുന്നു. ഇതിന്റെ ഓഡിയോ പുറത്തുവരികയും ചെയ്തിരുന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ വിവാദമായതിന് പിന്നാലെ ഉദ്യോ​ഗസ്ഥനെ വിജിലൻസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
    Published by:Rajesh V
    First published: