മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കിൽ അകപ്പെട്ട സംഭവം: പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഏറെ വിവാദമായിരുന്നു

news18
Updated: August 20, 2019, 1:15 PM IST
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കിൽ അകപ്പെട്ട സംഭവം: പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു
mercykutty
  • News18
  • Last Updated: August 20, 2019, 1:15 PM IST
  • Share this:
കൊല്ലം: ഫീഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ നുക്വിദീന്‍, സിപിഒമാരായ ഹരിലാല്‍, രാജേഷ് എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഏറെ വിവാദമായിരുന്നു.

പത്തനംതിട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തശേഷം ശൂരനാട്ട് കനത്ത മഴയ്ക്കിടെ വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുംവഴിയാണ് മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്. ചക്കുവള്ളിക്ക് സമീപം വിവാഹ സംഘത്തിന്റെ ടൂറിസ്റ്റ് ബസ് റോഡരികില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടായി. അതിനിടെ എത്തിയ മന്ത്രിയുടെ വാഹനം 20 മിനിറ്റോളം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു.

മന്ത്രിയുടെ യാത്രാ വിവരങ്ങള്‍ നേരത്തെതന്നെ കൊട്ടാരക്കര റൂറല്‍ എസ്.പിയുടെ ഓഫീസില്‍ അറിയിച്ചിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതോടെ മന്ത്രിയുടെ ഗണ്‍മാന്‍ വീണ്ടും റൂറല്‍ എസ്.പിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഈസമയം റൂറല്‍ എസ്.പി ശൂരനാട്ട് വെള്ളം കയറിയ പ്രദേശത്തായിരുന്നു. ശൂരനാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കമുള്ളവര്‍ റൂറല്‍ എസ്.പിക്കൊപ്പം ആയിരുന്നു. ഈ സമയത്ത് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്ക് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഗതാഗതക്കുരുക്ക് നീക്കാനായില്ല. ഇതേത്തുടര്‍ന്നാണ് സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

First published: August 20, 2019, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading