കൊല്ലം: കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസില്‍ നൂറു മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കാന്‍ സ്യൂട്ട് ധരിച്ചെത്തി മന്ത്രി ജെ ചിഞ്ചു റാണി(Minister J Chinju Rani ). 59 വയസ്സുകാരിയായ മന്ത്രി 55 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് പങ്കെടുത്തത്. പഴയ ദീര്‍ഘദൂര ഓട്ടക്കാരിയുടെ ആവേശത്തിന് ഒട്ടും മാറ്റു കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചത് മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കികൊണ്ടായിരുന്നു.
എസ്എന്‍ വനിതാ കോളേജില്‍ പഠിക്കുമ്പോള്‍ ദീര്‍ഘദൂര ഓട്ടമത്സരങ്ങളിലൂടെ കോളേജ് ചാമ്പ്യന്‍ പട്ടം നേടിയിട്ടുള്ള ചിഞ്ചു റാണി ധാരാളം അത്ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. പരിശീലനം ചെയ്തു വന്നിരുന്നെങ്കില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാമായിരുന്നെന്നാണ് മന്ത്രി പറയുന്നത്.
മാസ്റ്റേഴ്സ് ഗെയിംസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് മന്ത്രിയും മത്സരിക്കുന്നുണ്ട് എന്ന കാര്യം അറിയിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓടിയ ട്രാക്കില്‍ വീണ്ടും ഓടാന്‍ കഴിഞ്ഞതില്‍ സന്തോഷവും പങ്കുവച്ചു. സഹപാഠികളായ കായികതാരങ്ങളുമായി ഓര്‍മകള്‍ പങ്കിട്ടാണ് മന്ത്രി മടങ്ങിയത്.
മത്സരത്തില്‍ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ എല്‍.കെ.ലേഖ ഒന്നാം സ്ഥാനവും വയനാട് നിന്നുള്ള സി.ജി ദീപ രണ്ടാം സ്ഥാനവും നേടി.
Sabarimala | ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്; നീലിമല പാത തുറന്നു
കോവിഡ് വ്യാപനം (Covid 19 spread) കുറഞ്ഞ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് (Sabarimala pilgrimage) സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ശനിയാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിച്ചത്.
നീലിമല, അപ്പാച്ചിമേട് പരമ്പരാഗത പാത വഴി പുലര്‍ച്ചെ രണ്ടു മണി മുതല്‍ തീര്‍ത്ഥാടകരെ കടത്തി വിട്ടു തുടങ്ങി. പുലര്‍ച്ചെ രണ്ടു മുതല്‍ രാത്രി 8 വരെയാണ് ഇത് വഴി തീര്‍ത്ഥാടനം അനുവദിക്കുക. നെയ്യഭിഷേകം നിലവിലെ രീതിയില്‍ തുടരും.
ഭക്തര്‍ക്ക് പമ്പസ്നാനത്തിനും അനുമതിയുണ്ട്. പമ്പയില്‍ നാലിടത്തായി സ്നാനഘട്ടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തെ മുറികളില്‍ തങ്ങാനും അനുമതിയുണ്ട്. ഇതിനായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 500 മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭക്തര്‍ക്ക് പരമാവധി 12 മണിക്കൂര്‍ തങ്ങാനാണ് അനുമതിയുള്ളത്. എന്നാല്‍ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള അവസരം ഉണ്ടാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: J ChinjuRani