ജിയോ ട്യൂബ് പദ്ധതി വൈകുന്നു; മന്ത്രിസഭായോഗത്തിൽ ക്ഷുഭിതയായി ജെ.മേഴ്സിക്കുട്ടിയമ്മ

ഇങ്ങനെ പോയാൽ പദ്ധതി ഈ സർക്കാരിന്റെ കാലത്ത്നടക്കുമോയെന്ന് ചോദിച്ച് മെഴ്സിക്കുട്ടി അമ്മ ക്ഷോഭിച്ചു. "പരിശോധന എന്ന് തീരും. അപ്പോഴേക്കും സർക്കാരിന്റെ കാലാവധി തീരില്ലേ " - മന്ത്രി ചോദിച്ചു

News18 Malayalam | news18-malayalam
Updated: October 14, 2020, 8:52 PM IST
ജിയോ ട്യൂബ് പദ്ധതി വൈകുന്നു; മന്ത്രിസഭായോഗത്തിൽ  ക്ഷുഭിതയായി ജെ.മേഴ്സിക്കുട്ടിയമ്മ
mercykutti amma
  • Share this:
തിരുവനന്തപുരം: കടലാക്രമണം തടയാനുളള ജിയോട്യൂബ് പദ്ധതിക്ക്അനുമതി വൈകുന്നതിൽ പ്രതിഷേധമറിയിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പൈലറ്റ് പദ്ധതിയുടെ കരാർ നൽകിയതടക്കം വീണ്ടും പരിശോധിക്കണമെന്ന നിർദേശമാണ് മെഴ്സിക്കുട്ടി അമ്മയെ പ്രകോപിപ്പിച്ചത്. ഈ ഫയൽ ഇപ്പോൾ നിയമവകുപ്പിന്‍റെ പരിഗണനയിലാണ്. കടൽഭിത്തി നിർമ്മിച്ചുളള കടലാക്രമണ പ്രതിരോധത്തിൻ്റെ ബദലാണ് ജിയോട്യൂബ് അഥവ ഭൂവസ്ത്രക്കുഴൽ.

കിഫ്ബി സഹായത്തോടെ പൂന്തുറകടപ്പുറത്താണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കരാർ നൽകുന്ന നടപടി തടസ്സപ്പെട്ടു. ഇക്കാര്യം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിസഭായോഗത്തിൽ ഉന്നയിച്ചു. കരാർ നൽകിയത് അടക്കമുളളവ ഒരിക്കൽ ക്കൂടി പരിശോധിക്കേണ്ടി വരുമെന്ന നിയമമന്ത്രിയുടെ നിർദേശമാണ്  മന്ത്രി മേഴ്സിക്കുട്ടി അമ്മയെ പ്രകോപിപ്പിച്ചത്.

ഇങ്ങനെ പോയാൽ പദ്ധതി ഈ സർക്കാരിന്റെ കാലത്ത്നടക്കുമോയെന്ന് ചോദിച്ച് മെഴ്സിക്കുട്ടി അമ്മ ക്ഷോഭിച്ചു. "പരിശോധന എന്ന് തീരും. അപ്പോഴേക്കും സർക്കാരിന്റെ കാലാവധി തീരില്ലേ " - മന്ത്രി ചോദിച്ചു.  ജിയോട്യൂബ് പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുകയാണ്.

പദ്ധതി നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളിലെ അനുഭവം വിശദീകരിച്ച് അവർ വികാരഭരിതയായി. കടൽക്ഷോഭം ചെറുക്കാനുളള അഭിമാന പദ്ധതിയെന്ന നിലയിലാണ് മന്ത്രി  മേഴ്സിക്കുട്ടിയമ്മ ജിയോട്യൂബ് പദ്ധതിയെ കാണുന്നത്. എന്നാൽ ഈ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടില്ല.
Published by: Anuraj GR
First published: October 14, 2020, 8:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading